തൊടുപുഴ: നഴ്സിങ് പഠനം പൂ൪ത്തിയാക്കിയ ആയിരങ്ങൾ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നതിൻെറ പേരിൽ വമ്പിച്ച പ്രതിസന്ധിയിലാണെന്ന് ഇൻഫാം മധ്യമേഖല നേതൃയോഗം വിലയിരുത്തി.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും പഠനം പൂ൪ത്തിയാക്കിയെങ്കിലും ഇവ൪ സ൪ക്കാറിൻെറയും ആശുപത്രി മാനേജ്മെൻറുകളുടെയും നിഷേധാത്മക സമീപനത്തിൻെറ ഇരകളായി തൊഴിൽ സാധ്യത ഇല്ലാതെ അലയുകയാണ്.
ജില്ലാ-താലൂക്കാശുപത്രികളിൽ ട്രെയ്നികളായി മൂന്നുവ൪ഷമെങ്കിലും സ്റ്റൈപൻഡ് കൊടുത്ത് ഇവ൪ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. തൊഴിൽ ലഭിക്കാത്ത നഴ്സിങ് ബിരുദധാരികളുടെ രക്ഷക൪ത്താക്കളുടെ യോഗം വിളിക്കാൻ ഇൻഫാം എറണാകുളം ജില്ലാ ട്രഷറ൪ ഒ.എം. ജോ൪ജിനെ ചുമതലപ്പെടുത്തി.
ഇടുക്കി ജില്ലാ പ്രസിഡൻറ് അഡ്വ. പി.എസ്. മൈക്കിൾ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോ൪ജ് മുഖ്യപ്രഭാഷണം നടത്തി. വായ്പയെടുത്ത മുഴുവൻ ക൪ഷകരെയും കടക്കെണിയിൽനിന്ന് മോചിപ്പിക്കാൻ സ൪ക്കാ൪ തയാറാകണമെന്ന് ച൪ച്ചകൾക്ക് നേതൃത്വം നൽകി കോട്ടയം ജില്ലാ പ്രസിഡൻറ് കെ.എസ്. മാത്യു ആവശ്യപ്പെട്ടു. കേരള ഹൈകോടതിയിൽ ഫയൽ ചെയ്ത റബറിൻെറ ഇറക്കുമതി തീരുവ സംബന്ധിച്ച കേസിൽ കക്ഷി ചേരുന്നതിന് ദേശീയ ട്രഷറ൪ ജോയി തെങ്ങുംകുടിയെ ചുമതലപ്പെടുത്തി. വൈസ് ചെയ൪മാൻ മൈതീൻ ഹാജി, മേഖലാ പ്രസിഡൻറുമാരായ റോയി വള്ളമറ്റം, എം.ടി. ഫ്രാൻസിസ്, ജോയി പള്ളിവാതുക്കൽ, കെ.വി. വ൪ക്കി, ജോസ് ഇടപ്പാട്ട് എന്നിവ൪ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ സ്വാഗതവും സണ്ണി കുറുന്താനം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.