വിവാഹപ്രായം കുറക്കുന്നത് അനുകൂലിച്ച് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ

ന്യൂദൽഹി: വിവാഹപ്രായം കുറക്കുന്നതിനോട് വ്യക്തിപരായി യോജിക്കുന്നുവെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ മമത ശ൪മ. ഇതുസംബന്ധിച്ച് കേരളത്തിലെ വിവാദത്തോട്  പ്രതികരിക്കുകയായിരുന്നു അവ൪. പൊതുജനാഭിപ്രായം അനുകൂലമാണെങ്കിൽ വിവാഹപ്രായം കുറക്കേണ്ടത് ഗൗരവമായി കാണണം. മാനഭംഗം പോലുള്ള അതിക്രമം തടയാൻ അത് ഉപകാരപ്പെട്ടേക്കും. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. വനിതാ കമീഷൻ ഇക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കണമെങ്കിൽ കമീഷനിൽ വിശദമായ ച൪ച്ച നടക്കണമെന്നും മമത ശ൪മ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.