മലപ്പുറം: ഇഫ്ളു മലപ്പുറം കാമ്പസിൻെറ സ്ഥിരാംഗീകാരം തടസ്സപ്പെട്ടത് കോൺഗ്രസ്-ലീഗ് ത൪ക്കം മൂലമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂ൪. മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷ സെമിനാറിനത്തെിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ഫണ്ടിൻെറ അപര്യാപ്തതയാണ് യഥാ൪ഥപ്രശ്നം. കേരളത്തിൽനിന്നുള്ള മന്ത്രിയെന്ന നിലയിൽ കാമ്പസ് യാഥാ൪ഥ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യും. ഇത് അഭിമാനത്തിൻെറ പ്രശ്നമായാണ് കാണുന്നത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനും തനിക്കും ഒറ്റമനസ്സാണ്. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.