ടേബിള്‍ ടെന്നീസ് അക്കാദമി ആരോപണങ്ങള്‍ തെറ്റെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍

തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസും സെക്രട്ടറി ടി. അബ്ദുൽറസാഖും തങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നിഷേധിച്ചു. തിരുവനന്തപുരത്ത് ടേബിൾ ടെന്നീസ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള പത്ത് ലക്ഷം രൂപ ധനസഹായത്തിനുള്ള അപേക്ഷ കായികവകുപ്പ് ഡയറക്ട൪ക്കാണ് സമ൪പ്പിച്ചതെന്ന് ഇരുവരും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ടെന്നീസ് അക്കാദമിയുടേതടക്കമുള്ള അപേക്ഷകളിൽ സ്പോ൪ട്സ് കൗൺസിലിൻെറ റിപ്പോ൪ട്ടോ അഭിപ്രായമോ കായിക യുവജനകാര്യ ഡയറക്ടറേറ്റ് ചോദിച്ചിരുന്നില്ല. കായിക യുവജനകാര്യ വകുപ്പാണ് അപേക്ഷകൾ പരിശോധിച്ചതും കായിക മന്ത്രി അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ പരിഗണനക്ക് വെച്ചതും. സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻെറന്ന രീതിയിൽ താൻ സമിതി അംഗം മാത്രമായിരുന്നുവെന്ന് പത്മിനി തോമസ് പറഞ്ഞു
.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.