കോടതിയുടെ ഒന്നാം നിലയില്‍നിന്ന് ചാടിയ പ്രതി അറസ്റ്റില്‍

കോഴിക്കോട്: വിവിധ ക്രിമിനൽ കേസുകളിലെ പ്രതി പെരിങ്ങൊളം മണ്ണംപറമ്പത്ത് ഷിജു എന്ന ടിങ്കു (26) പൊലീസിനെ ഭയന്ന് കോഴിക്കോട് ഒന്നാം കോടതിയുടെ ഒന്നാം നിലയിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാവുന്നുണ്ടെന്നറിഞ്ഞാണ് ചേവായൂ൪ സി.ഐ പ്രകാശൻ പടന്നയിലിൻെറയും കുന്ദമംഗലം എസ്.ഐ കെ. സജീവൻെറയും നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ  കോടതിയിലത്തെിയത്.  ഗുണ്ടാനിയമം ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിൻെറ കൂട്ടാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴുവ൪ഷത്തിനുള്ളിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് കരുതൽ തടങ്കൽ എന്ന നിലയിലാണ് അറസ്റ്റ്. പെരിങ്ങൊളം അങ്ങാടിയിൽ വ൪ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് മുസ്ലിം പള്ളിക്ക്  കല്ളെറിഞ്ഞ കേസിലും പ്രതിയാണ്. ഗുണ്ടാ ആക്ടിൽപെട്ട പ്രതിയായതിനാൽ കോടതിയിൽ ഹാജരാക്കാതെ ഇയാളെ ജയിലിലടക്കുമെന്ന് കുന്ദമംഗലം എസ്.ഐ കെ. സജീവൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.