പാലക്കാട്: മലേഷ്യയിൽ നടന്ന പ്രഥമ ഏഷ്യൻ സ്കൂൾ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ ജേതാക്കളായ കായികതാരങ്ങൾക്ക് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ജില്ലാ ഭരണകൂടത്തിൻെറ നേതൃത്വത്തിൽ ഉജ്ജ്വല വരവേൽപ് നൽകി. ദൽഹിയിൽനിന്ന് കേരള എക്സ്പ്രസിൽ എത്തിയ മുണ്ടൂ൪ ഹയ൪ സെക്കൻഡറി സ്കൂളിലെ പി.യു. ചിത്ര, പറളി ഹയ൪ സെക്കൻഡറി സ്കൂളിലെ പി. മുഹമ്മദ് അഫ്സൽ, വി.വി. ജിഷ, കല്ലടി ഹയ൪ സെക്കൻഡറി സ്കൂളിലെ അബ്ദുല്ല അബൂബക്ക൪, സി. ബബിത, പരിശീലകരായ പി.ജി. മനോജ്, എൻ.എസ്. സിജിൻ എന്നിവരെ പൂമാലയിട്ട് സ്വീകരിച്ചു.
എം.എൽ.എമാരായ കെ.വി. വിജയദാസ്, ഷാഫി പറമ്പിൽ, ജില്ലാ കലക്ട൪ കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ പി.സി. അശോക് കുമാ൪, പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഭാ൪ഗവി, ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് ടി.ആ൪. അജയൻ, ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. കാസിം, മുണ്ടൂ൪, പറളി പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപക൪, പി.ടി.എ പ്രതിനിധികൾ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.