പലവ്യഞ്ജനക്കടയിലെ മോഷണം: ജീവനക്കാരനായ ബംഗാളി അറസ്റ്റില്‍

അടൂ൪: പലവ്യഞ്ജന മൊത്ത-ചില്ലറ വ്യാപാരശാലയിൽ നിന്ന് 2.16 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ കടയിലെ ജീവനക്കാരനായ ബംഗാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
പശ്ചിമബംഗാൾ ന്യൂജെയ്പാൽഗുഡി ജില്ലയിൽ മൈനാഗുഡി ബോട്ട്പെട്ടി മൈനാവാഡി ഗ്രാമത്തിൽ രാജീവ് എന്ന പരിമാളി നെയാണ് (20) അറസ്റ്റ്് ചെയ്തത്. പറക്കോട് മുസ്ലിം പള്ളിക്കു സമീപത്തെ ഫാത്തിമ ട്രേഡേഴ്സിലാണ് മോഷണം.തിങ്കളാഴ്ച വൈകുന്നേരം  7.30ന് കട ഉടമ പറക്കോട് തോപ്പിൽ പുത്തൻവീട്ടിൽ സഫറുദീൻ പള്ളിയിൽ  നമസ്കാരത്തിന് പോയ സമയത്തായിരുന്നു മോഷണം. 
സംഭവത്തെക്കുറിച്ച് അടൂ൪ പൊലീസ് പറയുന്നതിങ്ങനെ: കടയിൽ രണ്ട് ബംഗാളികളാണ് ജോലിക്ക് ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ശേഷം പരിമാൾ കടയിലത്തെി സ്ക്രൂഡ്രൈവ൪ ഉപയോഗിച്ച്  മേശയുടെ പൂട്ട് പൊളിച്ച് പണം അപഹരിക്കുകയായിരുന്നു. പണം താമസസ്ഥലത്തെ കുളിമുറിയിൽ ഒളിപ്പിച്ചു. പരിമാളിൻെറ പരസ്പരവിരുദ്ധ സംസാരത്തിൽ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം വെളിച്ചത്തായത്.  പണം ഒളിപ്പിച്ചുവെച്ച സ്ഥലത്തുനിന്ന് കണ്ടെടുത്തു. അടൂ൪ സി.ഐ ടി. മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വ്യാഴാഴ്ച അടൂ൪ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.