കളമശേരി: കങ്ങരപ്പടി ജങ്ഷൻ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നടപടി അധികൃത൪ പൂ൪ത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രദേശത്തെ കാന നി൪മാണം തടഞ്ഞു. ജങ്ഷൻ വികസനത്തിന് ജില്ലാ ഭരണകൂടത്തിൻെറ ധാരണ വിലയിൽ 105 സ്ഥല ഉടമകൾ ഭൂമി വിട്ടുനൽകിയിരുന്നു.
എന്നാൽ, മൂന്നു കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചുനീക്കാൻ അധികൃത൪ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശത്ത് നടക്കുന്ന കാന നി൪മാണം തടഞ്ഞത്. നിലവിൽ കേസ് നിലനിൽക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി, കപ്പേള, മുസ്ലിം പള്ളിവക വാടകമുറി എന്നിവയാണ് കെട്ടിടങ്ങൾ. കപ്പേള മാറ്റിസ്ഥാപിക്കാൻ അവ൪ മറ്റൊരു സ്ഥലം വാങ്ങി അധികൃത൪ക്ക് കത്ത് നൽകി.
പള്ളിവക വാടക കെട്ടിടത്തിൻെറ ചെറിയൊരു ഭാഗം ധാരണവിലയോ പൊന്നുംവില നടപടിക്രമമോ പൂ൪ത്തിയാക്കാതെ കിടക്കുകയാണ്. ഈ കെട്ടിടം ഒഴിവാക്കി പണി മുന്നോട്ടുകൊണ്ടുപോകാനാണ് അധികൃത൪ ശ്രമിക്കുന്നതെന്നാണ് ആക്ഷൻ കൗൺസിലിൻെറ ആരോപണം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും ഇല്ലാതെ വികസനം ലക്ഷ്യംവെച്ച് നാട്ടുകാ൪ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ മന്ത്രിയുടെ പാ൪ട്ടി വിരുദ്ധചേരിയും യു.ഡി.എഫിലെ ചിലരും മന്ത്രിയോടുള്ള വിരോധം തീ൪ക്കാനും വികസനം തടയാനും പള്ളിവക കെട്ടിടത്തെ മറയാക്കി ഉപയോഗിക്കുകയാണെന്നാണ് കൗൺസിലിൻെറ ആരോപണം. ഈ ഗൂഢാലോചനക്ക് മുന്നിൽ അധികൃത൪ സ്വീകരിക്കുന്ന മൗനം നാട്ടിൽ അപകടകരമായ വ൪ഗീയ ചേരിതിരിവ് ഉണ്ടാക്കുമെന്ന് ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.