കൊച്ചി: ഏകപക്ഷീയമായി കൊച്ചി നഗരത്തിൽ മെട്രോനി൪മാണം മന്നോട്ടുപോകുന്നതിൽ പ്രതിഷേധവുമായി സി.പി.എം രംഗത്ത്. കൊച്ചി നഗരവാസികളുടെയും വ്യാപാരികളുടെയും ദശലക്ഷക്കണക്കിന് വരുന്ന യാത്രക്കാരുടെയും താൽപര്യം കണക്കിലെടുക്കാതെ മെട്രോ നി൪മാണവുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാ൪ഹമാണെന്നും നഗരത്തിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യാപാര-വ്യവസായ സംഘടനകളും അടക്കമുള്ളവരുമായി ച൪ച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി സി.എം. ദിനേശ് മണി കലക്ട൪ പി.ഐ. ഷെയ്ഖ് പരീതിന് കത്തയച്ചു. കേരളത്തിൻെറ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ നി൪മാണം ആരംഭിക്കുന്നതിനുമുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീ൪ക്കേണ്ട ജോലികൾ പൂത്തിയാക്കാതെ ഏകപക്ഷീയമായി മെട്രോ നി൪മാണം നടത്തിയാൽ കൊച്ചിക്ക് സമീപ ഭാവിയിൽ ദുരിതങ്ങളാണുണ്ടാവുകയെന്ന് കലക്ട൪ക്ക് നൽകിയ കത്തിൽ ദിനേശ്മണി ചൂണ്ടിക്കാട്ടി. തേവര പേരണ്ടൂ൪ കനാലിൽ കലൂ൪ പി.വി.എസ് ആശുപത്രിക്ക് സമീപമുള്ള ഇടുങ്ങിയ കലുങ്ക് പൊളിച്ചുമാറ്റണം. തുട൪ന്ന് കനാലിൻെറ മുഴുവൻ വീതിയിലും ആഴത്തിലുമുള്ള പുതിയ പാലം നി൪മിക്കണം. അല്ലാതെ മെട്രോ നി൪മാണം ആരംഭിച്ചാൽ എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു കാലത്തും പരിഹാരമുണ്ടാകില്ളെന്നും പി.ഡബ്ള്യു.ഡി ടെൻഡ൪ നടപടിവരെ പൂ൪ത്തീകരിച്ചിരുന്ന പദ്ധതിയാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നോ൪ത് പാലം നി൪മിച്ച മാതൃകയിൽ 22 മീറ്റ൪ വീതിയിൽ സൗത് മേൽപാലം അടിയന്തരമായി വികസിപ്പിക്കണം.
അല്ളെങ്കിൽ എസ്.എ റോഡ് എക്കാലത്തും ഗതാഗതക്കുരുക്കിലാകും. ഡി.എം.ആ൪.സിയും ഈ നി൪ദേശം മുന്നോട്ടുവെച്ചതാണ്. 22 മീറ്റ൪ വീതിയുള്ള എസ്.എ റോഡിൽ ഏഴു മീറ്റ൪ വീതിയുള്ള പാലമാണ് ഇപ്പോഴുള്ളതെന്നും കത്തിൽ പറയുന്നു. കലൂ൪ പേരണ്ടൂ൪ കനാലിന് കുറുകെ പാലം നി൪മിക്കാനും സൗത് മേൽപാലം വീതികൂട്ടാനും ഡി.എം.ആ൪.സിയെ ചുമതലപ്പെടുത്തണം. ഇവ സമയബന്ധിതമായി പൂ൪ത്തിയാക്കണം. നിലവിലെ റോഡുകളുടെ മധ്യത്തിൽ എട്ടുമീറ്റ൪ വീതിയിൽ ബാരിക്കേഡ് കെട്ടി മെട്രോ റെയിൽ നി൪മാണം ആരംഭിക്കുന്നതോടെ നഗരഗതാഗതം താറുമാറാകും. വ്യാപാരികളെയും യാത്രക്കാരെയും ഇ പ്രതികൂലമായി ബാധിക്കും. മെട്രോ കടന്നുപോകുന്ന റോഡുകളിലെ വൈദ്യുതി പോസ്റ്റുകളും കേബ്ളുകളും മാറ്റിസ്ഥാപിക്കാനും കാനയും നടപ്പാതകളും പുന൪ നി൪മിക്കാനും നടപടി സ്വീകരിച്ചിട്ടില്ളെന്ന് കത്തിൽ പറയുന്നു. വാഹനങ്ങൾ തിരിച്ചുവിടേണ്ട ഇടറോഡുകളിലും ഈ സ്ഥിതിയാണുള്ളത്.
തമ്മനം- പുല്ളേപ്പടി റോഡിൽ ഇതിനകം ഫ്രീസറണ്ടറായി വിട്ടുകിട്ടിയ ഭാഗത്ത് പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് റോഡ് നി൪മിക്കുക, സമാന്തരമായി സ്ഥലം ഏറ്റെടുത്ത് റോഡുനി൪മാണം പൂ൪ത്തീകരിക്കുക എന്നിവ മെട്രോ നി൪മാണത്തിനുമുമ്പ് വേണമെന്ന് മുൻധാരണയുള്ളതാണ്. അറ്റ്ലാൻറിസ് , പച്ചാളം മേൽപാലങ്ങൾ മെട്രോ നി൪മാണത്തിനുമുമ്പ ് പൂ൪ത്തിയാക്കാൻ എൽ.ഡി.എഫ് ഭരിക്കുമ്പോൾ നഗരസഭ തീരുമാനിച്ചിരുന്നതായും ദിനേശ് മണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.