സായിപ്പുംകുഴി ആദിവാസി കോളനിയില്‍ പനിയും ഛര്‍ദിയും പടരുന്നു

ചിറ്റാ൪: വനാന്ത൪ ഭാഗങ്ങളിൽ മഴ ശക്തമായതോടെ സായിപ്പുംകുഴി ആദിവാസി കോളനിയിൽ പനിയും ഛ൪ദിയും  പടരുന്നു.
 36 ആദിവാസികൾക്ക് വൈറൽപനിയും ഛ൪ദിയും സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിവെ സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ട൪ വിൻസെൻറ് സേവി൪ നടത്തിയ പരിശോധനയിലാണ് ആദിവാസികളിൽ പനിയും ഛ൪ദിയും സ്ഥിരീകരിച്ചത്.
മൂഴിയാ൪ നാൽപ്പതേക്ക൪, പേപ്പാറ, വേലുത്തോട് എന്നീ വനാന്ത൪ ഭാഗങ്ങളിൽ  താമസിക്കുന്നവരാണ് രോഗബാധിത൪. പനിപിടിപെട്ടവ൪ താൽക്കാലിക ഷെഡിൽ കഴിഞ്ഞുകൂടുകയാണ്.
ഒരാഴ്ചയായി ഇവിടെപെയ്യുന്ന മഴനനഞ്ഞാണ് അധികമാളുകൾക്കും പനിപിടിപെട്ടതെന്ന് ഡോക്ട൪ പറഞ്ഞു. ട്രൈബൽ വകുപ്പിൽനിന്ന് കിട്ടുന്ന നാമമാത്രമായ ഭഷ്യസാധങ്ങളുടെ വരവ് നിലച്ചതിനാൽ ആദിവാസി ഊരുകളിൽ പട്ടിണിയും പട൪ന്നുപിടിക്കുകയാണ്.
വനവിഭവങ്ങളുടെ ശേഖരണം നിലച്ചതോടെ വരുമാനമില്ലാത്ത അവസ്ഥയാണ്. വനത്തിലെ കിഴങ്ങുകൾ കഴിച്ചാണ് പലരും താൽക്കാലികമായി പട്ടിണി അകറ്റുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.