ഓടുന്ന കാറിന് തീപിടിച്ചു

അരൂ൪: ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന കാറിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ഡ്രൈവ൪ തുറവൂ൪ സ്വദേശി രാജേഷ് ഡോ൪ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ പൊള്ളലേറ്റില്ല.
 ദേശീയപാതയിൽ ചന്തിരൂ൪ പാലത്തിൻെറ വടക്ക് ഭാഗത്തായിരുന്നു സംഭവം. തൊട്ടടുത്ത വോൾവോ വാഹനങ്ങളുടെ സ൪വീസ് സെൻററിൽനിന്ന് ജീവനക്കാ൪ അഗ്നിശമന ഉപകരണങ്ങളുമായി എത്തി തീ നിയന്ത്രണവിധേയമാക്കി. കാ൪ ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞ് എസ്.ഐ കെ.പി. അബ്ദുൽ അസീസിൻെറ നേതൃത്വത്തിൽ ഹൈവേ പൊലീസ് സംഘവും സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേ൪ന്ന് വെള്ളമൊഴിച്ച് തീ പൂ൪ണമായും അണച്ചു. ഗ്യാസ് സിലിണ്ടറിൽനിന്ന് വാതകം ചോ൪ന്നതാണ് തീപിടിത്തത്തിന് കാരണം.
ചേ൪ത്തലയിൽനിന്ന് അഗ്നിശമനസേന എത്തിയെങ്കിലും അതിനുമുമ്പുതന്നെ തീ അണച്ചിരുന്നു. അപകടത്തെത്തുട൪ന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. അരൂ൪ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.