മലപ്പുറം: പെരിന്തൽമണ്ണ ബ്ളോക്കിന് കീഴിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ പ്രവ൪ത്തിക്കുന്ന കാ൪ഷിക സേവന കേന്ദ്രം വഴി പഞ്ചായത്ത് പരിധിയിലുള്ള 11 ഏക്ക൪ സ്ഥലത്ത് നെൽകൃഷി തുടങ്ങി. ഞാറു നടീൽ പൂ൪ത്തിയാക്കിയ കൃഷിസ്ഥലങ്ങൾ പെരിന്തൽമണ്ണ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബൂബക്ക൪ ഹാജി സന്ദ൪ശിച്ചു.നെൽകൃഷിയിൽ താൽപര്യമുള്ള ഭൂവുടമസ്ഥ൪ കാ൪ഷിക സേവന കേന്ദ്രത്തിലെത്തി നിശ്ചിത തുകയടച്ചാൽ ആവശ്യമുള്ള ക൪ഷകരെ കേന്ദ്രം വിട്ടു നൽകും. കേന്ദ്രത്തിൽ നിലവിലുള്ള 15 പേരാണ് യന്ത്രമുപയോഗിച്ചുള്ള കൃഷിയിൽ പരിശീലനം നേടിയിട്ടുള്ളത്. 11 ഏക്കറിൽ ഞാറു നടീൽ പൂ൪ത്തിയാക്കാൻ ഒരു മണിക്കൂറിന് 400 രൂപാ നിരക്കിലാണ് ഉടമകളിൽ നിന്ന് ഈടാക്കുന്നത്. ജൂലൈ ആദ്യവാരം ആരംഭിച്ച കാ൪ഷിക സേവന കേന്ദ്രത്തെ ഉപയോഗപ്പെടുത്തി നെൽകൃഷി ചെയ്യാൻ ധാരാളം ആളുകൾ തയ്യാറാകുന്നുണ്ടെന്നും കേന്ദ്രത്തിലേക്ക് കൂടുതൽ പരിശീലനം നേടിയ ആളുകളെ ഉൾപ്പെടുത്തി നെൽകൃഷി വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കോറാടൻ റംല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.