വാടാനപ്പള്ളി: കനോലിപ്പുഴയുടെ ഇരുകരയിലേയും തിങ്ങിനിറഞ്ഞ കാണികളുടെ ആവേശമേറ്റി നടന്ന മുറ്റിച്ചൂ൪ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ കണ്ടശാംകടവ് സി.സി.സി ക്ളബിൻെറ വലിയ പണ്ഡിതനും ബി ഗ്രേഡ് വിഭാഗത്തിൽ മരുതയൂ൪ ഉദയാബോട്ട് ക്ളബിൻെറ കാശിനാഥനും ഡി ഗ്രേഡ് വിഭാഗത്തിൽ കുറുമ്പിലാവ് നീലം ഗ്രൂപ്പിൻെറ നീലകണ്ഠൻ നല്ലച്ഛനും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ നടുവിൽക്കര എസ്.ബി.സി ക്ളബിൻെറ ശരവണൻ വള്ളത്തെ ഒരു വള്ളപ്പാട് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വലിയ പണ്ഡിതൻ ഒന്നാം സ്ഥാനത്തെത്തിയത്.
തൃപ്രയാ൪ പൈനൂ൪ ദേശം ക്ളബിൻെറ ശ്രീഗുരുവായൂരപ്പൻ മൂന്നാം സ്ഥാനംനേടി. ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാ൪ ദേശം ബോട്ട് ക്ളബിൻെറ ജിബി തട്ടകൻ രണ്ടാം സ്ഥാനവും വെന്മെനാട് പടവരമ്പ് ബോട്ട്ക്ളബിൻെറ ജി.എം.എസ് നമ്പ൪ രണ്ട് മൂന്നാം സ്ഥാനവും നേടി.
സി വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരെ കണ്ടെത്താൻ രണ്ടുതവണ മത്സരം നടന്നു. ഫൈനലിൽ പൊഞ്ഞനത്തമ്മ നമ്പ൪ മൂന്നും നീലകണ്ഠൻ നല്ലച്ഛനും ഉത്രാടപ്പാച്ചിലുമായിരുന്നു മത്സരിച്ചത്.
വാശിയേറിയ മത്സരത്തിൽ നീലകണ്ഠൻ നല്ലച്ഛനും പൊഞ്ഞനത്തമ്മയും ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തു. ഇതോടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. വീഡിയോ പരിശോധിച്ചപ്പോഴും രണ്ട് വള്ളവും ഒപ്പമാണ് കടന്നുപോയത്. ഇതോടെ വിജയിയെ കണ്ടെത്താൻ രണ്ടാമത് മത്സരിപ്പിക്കുകയായിരുന്നു.
ഇതിൽ നേരിയ വ്യത്യാസത്തിൽ നീലകണ്ഠൻ നല്ലച്ഛൻ വിജയിച്ചു. ഡി ഗ്രേഡ് വിഭാഗത്തിലെ മൂന്നാമത്തെ മത്സരത്തിലും ബി ഗ്രേഡ് ലൂസേഴ്സ് ഫൈനലിലും വീഡിയോ പരിശോധിച്ചാണ് ഫലം പ്രഖ്യാപിച്ചത്.
കെ.വി. അബ്ദുൽഖാദ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗീതാഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉമ്മ൪ കാരണപറമ്പിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.