പെട്രോളടിക്കാന്‍ കള്ളനോട്ടുകള്‍ നല്‍കിയ കേസ് : ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പുന്നയൂ൪: ബൈക്കിൽ പെട്രോളടിക്കാൻ കള്ളനോട്ടുകൾ നൽകിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അകലാട് ഒറ്റയിനി പെട്രോൾ പമ്പിൽ ബൈക്കുമായെത്തി പെട്രോളടിച്ച ശേഷം കള്ളനോട്ടുകൾ നൽകി മൂന്ന് യുവാക്കൾ പിടിയിലായ കേസിൽ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ട൪ കെ.സി. സേതുവിൻെറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. ഇതിൻെറ ഭാഗമായി സംഘം പെട്രോൾ പമ്പിലെത്തി ജീവനക്കാരോട് വിശദാംശം ചോദിച്ചറിഞ്ഞു. കഴിഞ്ഞ ജൂൺ ഒന്നിനാണ് 500 രൂപയുടെ ആറ് കള്ളനോട്ടുകളുമായി അകലാട് ഒറ്റയിനി കുന്നമ്പത്ത് ആരിഫ് (34), മുല്ലശേരിയിൽ താമസിക്കുന്ന എടക്കഴിയൂ൪ ഈച്ചോത്ത് വളപ്പിൽ നൗഷാദ് (32), ചാവക്കാട് അനുഗ്യാസ് റോഡ് കൈകൊണ്ടപറമ്പിൽ റമീസ് (26) എന്നിവരെ വടക്കേക്കാട് പൊലീസ് പിടികൂടിയത്. പിന്നീട് ഇവ൪ക്ക് കള്ളനോട്ടുകൾ നൽകിയ തിരൂ൪ സ്വദേശിയെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഇയാൾ ഗൾഫിൽ കടന്നതായും വ്യക്തമായി. ഗുരുവായൂരിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘവുമായി ബന്ധമുള്ള തിരൂ൪ സ്വദേശിയെ ഇതുവരെ പിടികൂടാനായില്ല. അതേസമയം ഇയാൾ കള്ളനോട്ട് നൽകിയെന്ന് പറയപ്പെടുന്ന  എരുമപ്പെട്ടി സ്വദേശിയെ തുട൪ന്ന് പിടികൂടി.  കള്ളനോട്ടുകൾ കോയമ്പത്തൂരിൽ നിന്നാണെത്തിയതെന്നും ചാവക്കാട് സി.ഐ കെ.ജി. സുരേഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെത്തിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.