കടയ്ക്കൽ: ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. രണ്ടുപേ൪ക്ക് പരിക്കേറ്റു. സംഘത്തിലെ ഏഴുപേ൪ പിടിയിലായി. കുറ്റിക്കാട് ജങ്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സഹോദരങ്ങളായ കുറ്റിക്കാട് അനൂപ് ഭവനിൽ അനൂപ് (23), അഖിൽ (19) എന്നിവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇട്ടിവ ചരിപ്പരമ്പ് അനീഷ് ഭവനിൽ ഗിരീഷ് (23), അജേഷ് ഭവനിൽ അജേഷ് (21), പ്രദീപ് ഭവനിൽ ശിവപ്രദീപ് (20), അഭി നിവാസിൽ ഷിബിൻ (26), സുനിൽ വിലാസത്തിൽ രഞ്ജിത്ത് (24), ചരുവിള പുത്തൻവീട്ടിൽ സുകു (32), ആശാ വിലാസത്തിൽ അരുൺ (26) എന്നിവരെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് കമ്പിവടി, സൈക്കിൾ ചെയിൻ എന്നിവ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു.
ഓണാഘോഷത്തോടനുബന്ധിച്ച് അവിട്ടം നാളിൽ ചരിപ്പറമ്പ് ജങ്ഷനിൽ നടന്ന പരിപാടികൾ കാണാനെത്തിയ കുറ്റിക്കാട് സ്വദേശികളെ ചില൪ മ൪ദിച്ചിരുന്നു. പൊലീസും സംഘാടകരും ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം പത്തോളം ബൈക്കുകളിലെത്തിയ സംഘം കുറ്റിക്കാട് ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാക്കളെ മ൪ദിക്കുകയുമായിരുന്നു. ആയുധങ്ങളുമായി സംഘം നിലയുറപ്പിച്ചതിനെതുട൪ന്ന് നാട്ടുകാ൪ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ സുനീഷിൻെറ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോഴേക്കും വാഹനങ്ങൾ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏഴുപേരെ പിന്തുട൪ന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.