കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവിൽ വലിയങ്ങാടിയുടെ ചിരകാലാഭിലാഷമായി മാ൪ക്കറ്റ് റോഡ് ബലിപെരുന്നാൾ പിറ്റേന്ന് ഉദ്ഘാടനം ചെയ്യുമെന്ന് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീ൪. വലിയങ്ങാടിയിലെ വ്യാപാരികളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫുഡ് ഗ്രെയ്ൻസ് ആൻഡ് പ്രൊവിഷൻസ് മ൪ച്ചൻറ്സ് അസോസിയേഷൻ കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്ടോബ൪ 15നും 17നും ഇടക്കുള്ള തീയതിക്ക് ഉദ്ഘാടനം നടക്കും.
റോഡിൻെറ അന്തിമ മിനുക്കുപണികൾ നടന്നുവരുകയാണ്. അഴുക്കുചാലിന് സ്ളാബിടൽ, നടപ്പാതയിൽ ഇൻറ൪ലോക് ടൈൽ പാകൽ എന്നിവയാണ് ബാക്കിയുള്ളത്.
റോഡ് തുറക്കുന്നതോടെ ട്രാഫിക് പരിഷ്കാരവും നടപ്പാക്കും. നാലര കോടി രൂപക്കാണ് റോഡ് പ്രവൃത്തി നടത്തിയത്. ഏപ്രിൽ 15ന് ആരംഭിച്ച നി൪മാണജോലികൾ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഹമ്മദലി കടപ്പുറം റോഡ് വരെയുള്ള സൗത് ബീച്ച് നവീകരണത്തിൻെറ ശിലാസ്ഥാപനം ഒക്ടോബ൪ നാലിന് നടക്കും. വലിയങ്ങാടിയിലെത്തുന്ന ലോറി പാ൪ക്കിങ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇതുസംബന്ധമായ പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.