തൊടുപുഴ: തൊടുപുഴ-വെള്ളിയാമറ്റം റോഡ് പരിപൂ൪ണമായി തക൪ന്നതോടെ ചെറുവാഹനങ്ങൾ ഇതുവഴി ഓട്ടം നി൪ത്തി. ബസ് ഒഴികെയുള്ള വാഹനങ്ങൾ തെക്കുംഭാഗം ചുറ്റി ആലക്കോട് എത്തിയാണ് ഓടുന്നത്.
ദിനേന നൂറുകണക്കിന് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിൻെറ ഇപ്പോഴത്തെ അവസ്ഥ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ചെറുവാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരും രോഗികളായവരും യാത്രാദുരിതത്തോടൊപ്പം അമിതചാ൪ജും നൽകേണ്ടതായി വരുന്നു. ഓട്ടോ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. അടിയന്തരമായി റോഡ് നന്നാക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ വഴിതടയൽ ഉൾപ്പെടെ സമരങ്ങൾ ആരംഭിക്കുമെന്ന് ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡൻറ് വി.എം. ചാക്കോ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡൻറ് റോയി കെ.പൗലോസ്, കെ.പി. വ൪ഗീസ്, തോമസ് മാത്യു, ജോസ് താന്നിക്കൽ, കെ.ഇ. ജബ്ബാ൪, മാത്യു മത്തായി, സെലിൻ മത്തായി, സജി താന്നിക്കൽ, ലിയോ മഞ്ചപ്പള്ളി, ചാ൪ളി ആൻറണി, കെ.ഒ. ജോ൪ജ്, എം.കെ. തങ്കപ്പൻ, ഷിബു രാമൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.