അനിതാ നായര്‍ക്ക് ജന്മനാടിന്‍െറ സ്നേഹാദരം

ചെ൪പ്പുളശ്ശേരി: പ്രശസ്ത ഇന്ത്യൻ ഇംഗ്ളീഷ് എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ അനിതാ നായ൪ക്ക് ജന്മനാടിൻെറ സ്നേഹാദരങ്ങൾ. 
കയിലിയാട് എ. നാരായണമേനോൻ സ്മാരക ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കയിലിയാട് സ൪വീസ് ബാങ്ക് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ ആദര പ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.കെ. സുധാകരൻ ഉപഹാരം നൽകി ആദരിച്ചു. ഡോ. സി.പി. ചിത്രഭാനു, അനിതാ നായരുടെ രചനാലോകം മുൻനി൪ത്തി സംസാരിച്ചു.  അഖില കേരള വായനോത്സവത്തിൽ താലൂക്ക് തലത്തിൽ ഒന്നാംസ്ഥാനം നേടിയ ചളവറ ഹയ൪ സെക്കൻഡറി സ്കൂൾ വിദ്യാ൪ഥിനി കെ. വിനയക്ക് അനിതാ നായ൪ ഗ്രന്ഥശാലയുടെ ഉപഹാരം നൽകി. 
ലോകത്തിൻെറ ഏതു കോണിൽ ജീവിച്ചാലും തൻെറ എഴുത്തിൻെറ ഊ൪ജ പ്രഭവ കേന്ദ്രം ജന്മനാടായ മുണ്ടക്കോട്ടുകുറുശ്ശിയും അവിടത്തെ സാധാരണ മനുഷ്യരുമാണെന്നും മാതാപിതാക്കളും മുത്തശ്ശിയും പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളും കഥാകഥന രീതിയുമാണ് തന്നെ എഴുത്തിലേക്ക് പ്രചോദിപ്പിച്ചതെന്നും പരിപാടിയിൽ സംസാരിക്കവെ അനിതാ നായ൪ അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡൻറ് ഇ. ചന്ദ്രബാബു സ്വാഗതവും സെക്രട്ടറി എൻ. രഘുനാഥ് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.