പത്തനംതിട്ട: മത്സ്യ ലഭ്യതയിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി കൊടുമൺ ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മത്സ്യഫെഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ 64 കുടുംബങ്ങൾക്ക് 300 മുതൽ 600 വരെ മീൻ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. മീൻ വള൪ത്താനുള്ള ഭൗതിക സാഹചര്യമുള്ള കുടുംബങ്ങൾക്ക് കുളത്തിൻെറ വിസ്തൃതിക്കനുസൃതമായാണ് ഇവ നൽകിയത്.
മത്സ്യഫെഡിൻെറ നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട രീതികളെയും തീറ്റ നൽകുന്ന രീതികളെയും കുറിച്ചും പരിശീലനം നൽകി.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ മുഖേന കുളങ്ങൾ വൃത്തിയാക്കിയ ശേഷം മത്സ്യക്കുഞ്ഞുങ്ങൾക്ക് വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കി. മത്സ്യത്തീറ്റയും മറ്റും ഇട്ടതിനുശേഷം മീൻ കുഞ്ഞുങ്ങളും ജലവും ഓക്സിജനും ചേ൪ന്ന മിശ്രിതവും കുളത്തിൽ നിക്ഷേപിച്ചു. കുളത്തിലെ ജലവുമായി താദാത്മ്യം പ്രാപിക്കാനായി മത്സ്യക്കുഞ്ഞുങ്ങളെ 30 മിനിട്ടോളം ജലത്തിൻെറ പ്രതലത്തോട് ചേ൪ത്തുപിടിച്ച ശേഷമാണ് കുളത്തിലേക്ക് വിടുന്നത്.
മത്സ്യകൃഷി ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വ്യവസായമാണ്. ഏറ്റവും ചെലവുകുറഞ്ഞ കൃഷിയാണിത്. മത്സ്യങ്ങളുടെ വള൪ച്ചക്കാവശ്യമായ പായലുകളും കീടങ്ങളും ലാ൪വകളും അതത് പ്രദേശങ്ങളിൽ ലഭ്യമാകുന്നതിനാൽ വള൪ത്താൻ പ്രയാസം നേരിടുന്നില്ല. മത്സ്യഫെഡിൽ നിന്നും ആവശ്യമായ തീറ്റകളും നൽകും. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയിലൂടെ സ്വയം പര്യാപ്തത നേടാനും കുടുംബ-സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.