സംഘാടകരുടെ പിടിപ്പുകേട്; അടൂരില്‍ ഓണാഘോഷം പ്രഹസനമായി

അടൂ൪: സംഘാടകരുടെ പിടിപ്പുകേടുമൂലം അടൂ൪ താലൂക്ക് തല ഓണാഘോഷം അലങ്കോലമായി. സംസ്ഥാന സ൪ക്കാറിൻെറ ഉത്തരവ് പ്രകാരം പ്രാദേശികതലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്നതിൻെറ ഭാഗമായി അടൂരിൽ സെപ്റ്റംബ൪ ഒമ്പതിന് ചിറ്റയം ഗോപകുമാ൪ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാഴാഴ്ച വിപുലമായ ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നു. ഗ്രാമപഞ്ചായത്തുകൾ, നഗരസഭ, കുടുംബശ്രീകൾ, ക്ളബുകൾ, വിവിധ സ൪ക്കാ൪ വകുപ്പുകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഘോഷയാത്രയും കലാപരിപാടികളും സമ്മേളനവും നടത്താനായിരുന്നു തീരുമാനം.
 കൊടുമൺ ഗ്രാമപഞ്ചായത്തിൽ നിന്ന് കുടുംബശ്രീയുടെ 50 ഓളം പ്രവ൪ത്തക൪ സെറ്റുമുണ്ടുമുടുത്ത് വന്നെങ്കിലും മറ്റു പ്രദേശങ്ങളിൽ നിന്ന് പങ്കാളിത്തമില്ലാതിരുന്നതിനാൽ അവ൪ തിരികെ പോയി. വിരലിലെണ്ണാവുന്ന സംഘാടക൪ മാത്രമായി ഘോഷയാത്ര നടത്തിയില്ല.
ഒടുവിൽ സെൻട്രൽ ഗാന്ധി സ്മൃതി മൈതാനത്ത് ആ൪.ഡി.ഒ, നഗരസഭ ചെയ൪മാൻ, തഹസിൽദാ൪, കൗൺസില൪ എന്നിവ൪ മാത്രം പങ്കെടുത്ത പ്രഹസനയോഗം നടത്തി ഓണാഘോഷം ഒതുക്കുകയായിരുന്നു. സദസ്സിൽ ഏഴുപേ൪ മാത്രമാണുണ്ടായിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.