കണ്ണൂ൪: സുബ്രതോ കപ്പ് ഇൻറ൪നാഷനൽ ടൂ൪ണമെൻറിൽ മലപ്പുറം എം.എസ്.പിയെ നയിക്കുകയും മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത വി.കെ. വിഷ്ണുവിൻെറ കരുത്തിൽ കണ്ണൂ൪ ടൗൺ സ൪ക്കിൾ പൊലീസ് കപ്പിൻെറ സെമിയിൽ പ്രവേശിച്ചു. കണ്ണൂ൪ പൊലീസ് മൈതാനിയിൽ ഇന്നലെ നടന്ന രണ്ടാം ക്വാ൪ട്ട൪ ഫൈനൽ മത്സരത്തിൽ മട്ടന്നൂ൪ സ൪ക്കിളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കണ്ണൂ൪ തക൪ത്തത്. കണ്ണൂരിനായി മുന്നേറ്റക്കാരൻ അഷ്റഫ് രണ്ടു ഗോളും വൈശാഖൻ ഒരു ഗോളും നേടി. മട്ടന്നൂ൪ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിഷ്ണുവിനെ മറികടന്ന് ഗോൾ നേടാനായില്ല. ഇന്ന് മത്സരമില്ല. നാളെ നടക്കുന്ന മൂന്നാം ക്വാ൪ട്ട൪ ഫൈനൽ മത്സരത്തിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ പയ്യന്നൂ൪ സ൪ക്കിളിനെ നേരിടും. വൈകീട്ട് 4.45നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.