ടി.പി കേസ്: ആഭ്യന്തര മന്ത്രി പ്രോസിക്യൂട്ടര്‍മാരെ കണ്ടു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 20 പ്രതികളെ പ്രത്യേക കോടതി അന്തിമ വിധിക്കുമുമ്പെ വിട്ടയച്ച കാര്യത്തിൽ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ട൪മാരുമായി ച൪ച്ച നടത്തി. ബുധനാഴ്ച വൈകുന്നേരം കൊണ്ടോട്ടിയിൽ കെ.ടി.ഡി.സി ഹോട്ടലിലാണ് സ്പെഷൽ പ്രോസിക്യൂട്ട൪മാരായ അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. പി. കുമാരൻകുട്ടി എന്നിവരുമായി ച൪ച്ച നടത്തിയത്. നേരത്തെ കോഴിക്കോട് ഗെസ്റ്റ്ഹൗസിൽ കാണുമെന്ന് ധാരണയുണ്ടായിരുന്നതിനാൽ മാധ്യമപ്രവ൪ത്തക൪ ഗെസ്റ്റ് ഹൗസിലത്തെിയിരുന്നു.  
അപ്പീൽ കൊടുക്കുന്ന കാര്യം വിശദമായ നിയമോപദേശത്തിനുശേഷം തീരുമാനിക്കുമെന്ന് പ്രോസിക്യൂട്ട൪മാരെ കണ്ട് സന്ധ്യക്ക് കോഴിക്കോട് ഗെസ്റ്റ്ഹൗസിലത്തെിയ തിരുവഞ്ചൂ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.  പ്രത്യേക പ്രോസിക്യൂട്ട൪മാരുടെ ഉപദേശം അനുസരിച്ച് തന്നെയാകും നടപടി. പ്രതികളെ വിട്ടയച്ച 108 പേജുള്ള വിധി വിശദമായി പഠിക്കും. പ്രോസിക്യൂട്ട൪മാരിൽ നല്ല വിശ്വാസമുണ്ട്. പിഴവില്ലാതിരിക്കാനും ജനതാൽപര്യമുള്ള കേസായതിനാലുമാണ് രണ്ട് പ്രോസിക്യൂട്ട൪മാരെ വെച്ചിരിക്കുന്നത്.
പ്രോസിക്യൂട്ട൪മാരോട് നേരത്തെ കോഴിക്കോട് ഗെസ്റ്റ്ഹൗസിൽ രേഖകളുമായി എത്താനായിരുന്നു നി൪ദേശമെങ്കിലും കരിപ്പൂരിൽ വിമാനമിറങ്ങിയ മന്ത്രി കൊണ്ടോട്ടിക്ക് വിളിപ്പിക്കുകയായിരുന്നു. പൊലീസ് അകമ്പടി ഒഴിവാക്കിയായിരുന്നു തിരുവഞ്ചൂ൪ ച൪ച്ചക്കത്തെിയത്.
കോഴിക്കോട് ഗെസ്റ്റ്ഹൗസിൽ എ.ഡി.ജി.പി ശങ്ക൪റെഡ്ഡി, സിറ്റി പൊലീസ് കമീഷണ൪ സ്പ൪ജൻകുമാ൪  എന്നിവരുടെ നേതൃത്വത്തിൽ ഉയ൪ന്ന പൊലീസ് സംഘം എത്തിയിരുന്നു. മന്ത്രി രാത്രി ട്രെയിനിൽ മടങ്ങി.
ടി.പി കേസിൽ  പ്രതികളെ വെറുതെ വിട്ടതിനെതിരെ പാ൪ട്ടിയിൽനിന്നടക്കം വിമ൪ശം ഉയ൪ന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.