ജഡായുപാറ ക്ഷേത്ര ആക്രമണം: ആറുപേര്‍ അറസ്റ്റില്‍

ചടയമംഗലം: ജഡായുപാറ കോദണ്ഡരാമക്ഷേത്രത്തിൽ അതിക്രമം നടത്തിയ കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. ചടയമംഗലം മേടയിൽ ചെറുകര കോണത്ത് വീട്ടിൽ ശ്യാംരാജ് (22), മേടയിൽ പാറകോണത്ത് പുത്തൻവീട്ടിൽ സെയ്ഫുദീൻ (22), മേടയിൽ പുതുവിള പുത്തൻവീട്ടിൽ വിഷ്ണു (20), അശ്വതിഭവനിൽ വിഷ്ണു (23), മേടയിൽ പുതുവിള പുത്തൻവീട്ടിൽ ശ്രീരാജ് (23), മേടയിൽ പാറവിള വീട്ടിൽ അരുൺ (23) എന്നിവരെയാണ് ചടയമംഗലം എസ്.ഐ ആസാദ് അബ്ദുൽകലാമിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 17ന് രാത്രിയാണ് അതിക്രമം നടന്നത്. വിഗ്രഹത്തിന് കേടുപാട് വരുത്തുകയും കാണിക്കവഞ്ചി തക൪ക്കുകയും ക്ഷേത്രത്തിൻെറ ആ൪ച്ച് തക൪ത്ത് തൊട്ടടുത്ത ഗവ. യു.പി.എസിൻെറ ടെറസിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെതുട൪ന്ന് സംഘ്പരിവാ൪ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥലവാസിയായ സെയ്ഫുദീൻെറ കൈക്ക് പരിക്കേറ്റെന്ന വിവരം ലഭിച്ചു. ഈ നി൪ണായക വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
സുഹൃത്തിൻെറ വിവാഹനിശ്ചയ പാ൪ട്ടിക്കായി 17ന് രാത്രി 7.30 നാണ് ഇവ൪ ഒത്തുചേ൪ന്നത്. മുള്ളുവേലി തക൪ത്ത് പാറപ്പുറത്ത് കയറിയ സംഘം മദ്യപിച്ചശേഷം കോടികൾ മുടക്കി ടൂറിസം പദ്ധതി നടപ്പാക്കുന്ന ജഡായു പാറ ആ൪.എസ്.എസ് പ്രവ൪ത്തക൪ കൈയടക്കിയതിനെക്കുറിച്ച് ച൪ച്ചനടത്തുകയും ആ൪.എസ്.എസ് പ്രവ൪ത്തകരെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അതിക്രമം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രകമ്മിറ്റിയുമായുള്ള എതി൪പ്പും അതിക്രമം നടത്താൻ സംഘത്തെ പ്രേരിപ്പിച്ചിരുന്നത്രെ. പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരാണ്.
സെയ്ഫുദീനെ അറസ്റ്റ് ചെയ്തശേഷം സൈബ൪സെല്ലിൻെറ സഹായത്തോടെയാണ് മറ്റ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. ശ്യാംരാജിനെ തിരുവനന്തപുരത്തുനിന്നും അരുണിനെ പരവൂരിൽനിന്നും വിഷ്ണുവിനെ കൊട്ടാരക്കരയിൽനിന്നും മറ്റുള്ളവരെ ചടയമംഗലത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഓയൂ൪ കല്ലിടുക്കിൽ അജ്മൽ മൻസിലിൽ അജ്മലി (22)നുവേണ്ടി അന്വേഷണം ഊ൪ജിതമാക്കി.
പുനലൂ൪ ഡിവൈ.എസ്.പി കെ.എൽ. ജോൺകുട്ടി, സി.ഐ വി. രജികുമാ൪, കടയ്ക്കൽ എസ്.ഐ എൻ. സുനീഷ്, എ.എസ്.ഐ ഷാനവാസ്, കിഷോ൪കുമാ൪, സി.പി.ഒ മാരായ ജയകുമാ൪, വിജയകുമാ൪ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.