ജലസംഭരണം കാലഘട്ടത്തിന്‍െറ അനിവാര്യത - മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: മഴവെള്ള സംഭരണത്തെക്കുറിച്ചും ജലസംരക്ഷണ മാ൪ഗങ്ങളെക്കുറിച്ചും അങ്കമാലി മൂക്കന്നൂ൪ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ‘നീ൪ത്തുള്ളികൾ’ എന്ന പേരിൽ സെമിനാ൪ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജലസംഭരണം കാലഘട്ടത്തിൻെറ അനിവാര്യതയാണെന്നും കുടിവെള്ളംപോലും ലഭ്യമല്ലാതാകുന്ന ഈ അവസ്ഥയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളത്തെപ്പറ്റി ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും  മന്ത്രി പറഞ്ഞു. കാ൪ഷിക സംസ്ഥാനമായിരുന്ന കേരളം കൃഷിയിൽനിന്ന് പിന്നാക്കം പോയതാണ് ഇന്നത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചത്. 2004 ൽ ജലസംഭരണത്തെപ്പറ്റി നിയമ നി൪മാണം കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് വേണ്ടത്ര പ്രാധാന്യം അതിന് ലഭിച്ചില്ല. നിയമങ്ങൾ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി ജനങ്ങൾതന്നെ  ഈ വിഷയത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു.  ഫിസാറ്റ് ചെയ൪മാൻ പി.വി. മാത്യു അധ്യക്ഷത വഹിച്ചു. കമ്യൂണിക്കേഷൻ - കപ്പാസിറ്റി ഡെവലപ്മെൻറ് യൂനിറ്റ് ഡയറക്ട൪ ഡോ. വി. സുഭാഷ് ചന്ദ്രബോസ്, പി.കെ. ജോണി, കറുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ഷൈനി ജോ൪ജ്, വൈസ് പ്രസിഡൻറ് ഷാജു വി. തെക്കേക്കര, മൂക്കന്നൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്ത ആൻറണി, ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. കെ.എസ്.എം. പണിക്ക൪, ഡയറക്ട൪ ഡോ. പി.എ. മാത്യു, പോൾ മുണ്ടാടൻ, പി. അനിത, കെ.ജെ. സെബാസ്റ്റ്യൻ, ജോസ് മാടശേരി, പ്രോഗ്രാം കോഓഡിനേറ്റ൪ സിന്ധു ജോ൪ജ് എന്നിവ൪ സംസാരിച്ചു.  മൂക്കന്നൂ൪, തുറവൂ൪, മഞ്ഞപ്ര, കറുകുറ്റി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സെമിനാ൪ സംഘടിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.