ഫിഫ റാങ്കിങ്: ഇന്ത്യ 155ാമത്

സൂറിച്ച്: പുതുക്കിയ ആഗോള ഫുട്ബാൾ റാങ്കിങ്ങിൽ ഇന്ത്യൻ ടീം 155ാം സ്ഥാനത്ത്. ഫിഫ റാങ്കിങ്ങിൽ പത്തു സ്ഥാനം പിന്നോട്ടു പോയാണ് ഇന്ത്യ 155ലത്തെിയത്. ഏഷ്യയിൽ നാലു സ്ഥാനം പിന്നോട്ടു പോയി ഇന്ത്യ 28ലാണിപ്പോൾ. തജികിസ്താനോട് സൗഹൃദ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ അഫ്ഗാനു മുന്നിൽ കിരീടം അടിയറ വെച്ചിരുന്നു. സാഫ് കപ്പ് ഗ്രൂപ് റൗണ്ടിൽ റാങ്കിങ്ങിൽ പിന്നിലുള്ള ബംഗ്ളാദേശിനോട് സമനില വഴങ്ങുകയും നേപ്പാളിനോട് പരാജയപ്പെടുകയും ചെയ്തു. ഇന്ത്യയെ പിന്തള്ളി മാലദ്വീപ് 152ാം റാങ്കിലത്തെി. അഫ്ഗാനിസ്താൻ ഏഴു സ്ഥാനം മുന്നോട്ടു കയറി 132ലത്തെി. നേപ്പാൾ 163ഉം ബംഗ്ളാദേശ് 166ഉം ശ്രീലങ്ക 168ഉം പാകിസ്താൻ 170ഉം സ്ഥാനങ്ങളിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.