ബി.സി.സി.ഐക്ക് പിന്നാലെ ഓടേണ്ടെന്ന് പി.സി.ബിയോട് അക്തര്‍

കറാച്ചി: ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താൻ ബി.സി.സി.ഐ മുന്നോട്ടുവെക്കുന്ന മത്സരങ്ങൾക്ക് പിന്നാലെ പായാതെ  ദേശീയ ടീമിനെ ലോകോത്തര നിലവാരത്തിലേക്കുയ൪ത്താനാവശ്യമായ നടപടികളാണ്  പാകിസ്താൻ ക്രിക്കറ്റ് ബോ൪ഡ് കൈക്കൊള്ളേണ്ടതെന്ന് മുൻ പാക് പേസ് ബൗള൪ ശുഐബ് അക്ത൪. ചാമ്പ്യൻസ് ലീഗ് ട്വൻറി20 ടൂ൪ണമെൻറിൽ കളിക്കാൻ പാക് ടീമായ ഫൈസലാബാദ് വോൾവ്സിന് ഇന്ത്യ വിസ നിഷേധിച്ചതിനെ പരാമ൪ശിച്ച്  ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ളെന്നായിരുന്നു അക്തറിൻെറ പ്രതികരണം. ഇരുരാജ്യങ്ങളിലെയും സ൪ക്കാറുകൾ തമ്മിൽ സൗഹൃദമില്ലാതിരിക്കെ  ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോ൪ഡിൻെറ പിന്തുണ എങ്ങനെ പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ സമയത്തും ബി.സി.സി.ഐക്ക് പിന്നാലെ പോകരുതെന്ന് മുമ്പും ഞാൻ പറഞ്ഞിരുന്നു.   ക്രിക്കറ്റ് ബന്ധം  പുനരാരംഭിക്കൽ, ഐ.പി.എല്ലിൽ നമ്മുടെ താരങ്ങൾക്ക് കളിക്കാൻ അവസരം, ചാമ്പ്യൻസ് ലീഗിൽ നമ്മുടെ ടീം- ഇത്തരം കാര്യങ്ങളിൽ  ബി.സി.സി.ഐയോട് യാചിക്കുന്നത് നി൪ത്തണം. പാകിസ്താൻെറ കാര്യം വരുമ്പോൾ ബി.സി.സി.ഐ അവരുടെ സ൪ക്കാ൪ നയങ്ങൾ തന്നെയാണ് പിന്തുടരുന്നത്. ഫൈസലാബാദ് ടീമിന് വിസ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അവ൪ ആദ്യം ക്ഷണിച്ചപ്പോൾതന്നെ നിലപാടിൽ ഉറച്ചുനിന്ന് നന്ദി രേഖപ്പെടുത്തുകയായിരുന്നു വേണ്ടത്. ഇന്ത്യയുമായുള്ള നിലപാടിൽ നമുക്ക് ഒരു രാജ്യമെന്ന നിലക്കും ബോ൪ഡെന്നും നിലക്കും ആത്മാഭിമാനം ഉയ൪ത്തിപ്പിടിക്കാനാവണം -അക്ത൪ പറഞ്ഞു.
ഇന്ത്യയിലേക്ക് പോകുന്ന കാര്യം മാറ്റിനി൪ത്തി ടീമിനെ കൂടുതൽ ശക്തമാക്കാനും ആഭ്യന്തര ക്രിക്കറ്റിൽ  അടിസ്ഥാന സൗകര്യങ്ങൾ വ൪ധിപ്പിക്കാനുമാണ് പി.സി.ബി ശ്രമിക്കേണ്ടത്. ക്രിക്കറ്റിൻെറ നിലവാരത്തക൪ച്ച പാകിസ്താനിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതേസമയം, ഇംറാൻഖാനെപോലെ മികച്ചൊരു ക്യാപ്റ്റനില്ലാത്തതിൻെറ അഭാവം പാക് ക്രിക്കറ്റിനുണ്ട്. ടീമിൽ മറ്റുള്ളവ൪ക്ക് മാതൃകയാവുന്ന താരങ്ങളില്ല. ഐ.പി.എൽ മത്സരങ്ങളല്ല, മറിച്ച് മഹേന്ദ്രസിങ് ധോണി എന്ന ക്യാപ്റ്റനാണ് ഇന്ത്യൻ ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിക്കുന്നത്. ക്യാപ്റ്റൻസിയിലും കളിയിലും ഇംറാൻഖാൻെറ ഗുണങ്ങൾ അദ്ദേഹത്തിനുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൻെറ വഴികാട്ടിയാവാൻ ധോണിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അക്ത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.