പത്തിരിപ്പാല: ഓണാഘോഷത്തിൻെറ ഭാഗമായി കുടുംബശ്രീ മുഖേന മങ്കരയിൽ വിൽപനക്കത്തെിയ മൺചട്ടികൾക്ക് ആവശ്യക്കാരേറെ. പൂച്ചട്ടി, അടുപ്പ്, കലം, ആപ്പച്ചട്ടി, ദോശക്കല്ല്, മൺകുടം, ഹുണ്ടിക, കറിച്ചട്ടി, അരിച്ചട്ടി എന്നിവയാണ് സംസ്ഥാനപാതയിലെ മങ്കര പഞ്ചായത്തിന് സമീപം വിൽപനക്കത്തെിയത്.
50 മുതൽ 150 രൂപ വരെ വിലയുള്ള ചട്ടികളുണ്ട്. അന്യംനിന്നുപോയ മൺപാത്രങ്ങൾ ഇന്ന് യന്ത്രങ്ങളുടെ സഹായത്തോടെണ് നി൪മിക്കുന്നത്. തൊഴിലാളി ക്ഷാമം, കളിമൺ ക്ഷാമം എന്നിവ വ൪ധിച്ചതോടെ കുംഭാരന്മാ൪ പലരും ഈ മേഖലകളിൽനിന്ന് പിൻവാങ്ങി. വിറക്, ചളി, കളിമണ്ണ് എന്നിവക്ക് വില കൂടിയതോടെ പല കുടുംബങ്ങളും ഈ തൊഴിൽ വിട്ട് മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു.
ഇതോടെ ഗ്രാമപഞ്ചായത്തുകൾ രംഗത്തത്തെി കുടുംബശ്രീ മുഖേന ഫണ്ട് നൽകി ഇവ൪ തയാറാക്കിയ മൺപാത്രങ്ങൾ ഏറ്റെടുത്ത് വിൽപന നടത്തിവരികയാണ്. പിരായിരി പഞ്ചായത്തിലെ പ്രിയ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് മങ്കരയിൽ മൺപാത്ര വിൽപന. മുണ്ടൂ൪ ഐ.ആ൪.ടി.സിയിൽനിന്ന് വാങ്ങിയ യന്ത്രങ്ങളിലാണ് മൺപാത്രങ്ങൾ നി൪മിക്കുന്നത്. ഡോക്ട൪മാ൪ പോലും മൺപാത്രങ്ങളിൽ വേവിച്ച ഭക്ഷണം കഴിക്കാൻ നി൪ദേശിച്ചുതുടങ്ങിയതോടെ മൺപാത്രങ്ങൾക്ക് ആവശ്യക്കാ൪ ഏറിയതായി വിൽപനക്കാരിയായ തിരുനെല്ലായി ഗാന്ധിനഗ൪ ഐശ്വര്യ ഹൗസിലെ കമലാക്ഷി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.