കോന്നി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിൻെറ മകൻെറ വിവാഹം പ്രമാണിച്ച് പഞ്ചായത്ത് ഓഫിസിൽ ജീവനക്കാരില്ലാതിരുന്നത് ജനത്തെ വലച്ചു. തിങ്കളാഴ്ച രാവിലെ 11ന് ശേഷം പഞ്ചായത്ത് ഓഫിസിൽ എത്തിയവ൪ക്കാണ് ജീവനക്കാ൪ വക ദുരിതം നൽകിയത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥ൪ ഒന്നടങ്കം പോയതോടെ പഞ്ചായത്ത് ഓഫിസ് വിജനമായി. ഉച്ചക്ക് 12 മണിയോടെ സെക്രട്ടറിയും പോകാൻ തയാറായതോടെ ജനം പ്രതികരിച്ചു. പൊലീസിലും വിജിലൻസിലും അവ൪ വിളിച്ചു. സംഭവത്തിൻെറ ഗൗരവം മനസ്സിലാക്കിയ സെക്രട്ടറി ജീവനക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി രാവിലെ 11 ന് ശേഷം പഞ്ചായത്ത് ഓഫിസിൽ ജനം എത്തിയെങ്കിലും ഫ്രണ്ട് ഓഫിസിൽ പോലും ജീവനക്കാ൪ ഇല്ലായിരുന്നുവെന്ന് പൊതുപ്രവ൪ത്തകനായ ജോ൪ജ് മോടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.