പത്തനംതിട്ട: വേഗപ്പൂട്ട് ഘടിപ്പിക്കാതെ മരണപ്പാച്ചിൽ നടത്തുന്ന ബസുകൾക്കെതിരെ ഗതാഗതവകുപ്പ് പരിശോധന ക൪ശനമാക്കിയതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ പണിമുടക്ക് ജനത്തെ വലച്ചു. രാവിലെ 11 മണിയോടെ സമരം പിൻവലിച്ചെങ്കിലും ബസുകൾ ഓടിയില്ല.
ഇതിനിടെ പണിമുടക്കിൻെറ മറവിൽ വേഗപ്പൂട്ട് ഘടിപ്പിക്കാൻ ജില്ലയിലെ വിവിധ വ൪ക്ഷോപ്പുകൾക്ക് മുന്നിൽ ബസുകളുടെ വൻ ക്യൂവാണ് രൂപപ്പെട്ടത്. കുമ്പഴയിൽ കഴിഞ്ഞദിവസം മുതൽ നിരവധി ബസുകളാണ് വേഗപ്പൂട്ട് ഘടിപ്പിച്ചത്.
സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്ന റൂട്ടിലാണ് യാത്രാക്ളേശം കൂടുതൽ അനുഭവപ്പെട്ടത്. കെ.എസ്.ആ൪.ടി.സി സ൪വീസ് നടത്തുന്ന റൂട്ടുകളിലെ ബസുകളിൽ യാത്രക്കാരുടെ വൻ തിരക്കായിരുന്നു.
കൊല്ലം, ഹരിപ്പാട്, തിരുവല്ല, ചെങ്ങന്നൂ൪, മുണ്ടക്കയം, പുനലൂ൪ ഭാഗങ്ങളിലേക്കുള്ള ചെയിൻ സ൪വീസുകളിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിലുള്ളവ൪ ബന്ധുക്കളുടെയും മറ്റും ടൂവീലറുകളിലും ഓട്ടോറിക്ഷകളിലുമായി സ്റ്റാൻഡിലത്തെിയാണ് കെ.എസ്.ആ൪.ടി.സി ബസിൽ ദൂരെ സ്ഥലങ്ങളിലേക്ക് പോയത്.
വിദ്യാ൪ഥികളും വിവിധ സ൪ക്കാ൪, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഏറെ ക്ളേശം അനുഭവിച്ചു. സമരം പിൻവലിച്ചിട്ടും സ്വകാര്യബസുകൾ മിക്കതും ഓടാത്തതിനെ തുട൪ന്ന് വൈകുന്നേരവും പത്തനംതിട്ട ഡിപ്പോയിൽ യാത്രക്കാരുടെ വലിയ തിരക്കായിരുന്നു.
ജില്ലയിൽ ഞായറാഴ്ചവരെ 37 ബസുകളുടെ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ഗതാഗത വകുപ്പ് അധികൃത൪ റദ്ദാക്കിയിരുന്നു. ഒരു ബസിൽ വേഗപ്പൂട്ട് സ്ഥാപിക്കാൻ 10,000 രൂപയെങ്കിലും വേണ്ടിവരും.വേഗപ്പൂട്ട് സ്ഥാപിച്ചാൽ പല ബസുകൾക്കും നിശ്ചിത സമയത്ത് ഓടിയത്തൊനും കഴിയില്ളെന്നാണ് സ്വകാര്യബസ് ജീവനക്കാ൪ പറയുന്നത്.
സമയത്തെച്ചൊല്ലി പല സ്വകാര്യബസ് ജീവനക്കാരും തമ്മിൽ വഴിയിൽ വഴക്കുണ്ടാക്കുന്നതും പതിവാണ്. അശാസ്ത്രീയമായ രീതിയിലാണ് ബസുകൾക്ക് പെ൪മിറ്റും സമയവും നിശ്ചയിച്ച് നൽകുന്നത്. ഇതൊക്കെ റൂട്ടുകളിൽ മത്സരയോട്ടത്തിന് ഇടയാക്കാറുണ്ട്.
ടൗണുകളിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്ന സമയം തിരിച്ചെടുക്കാൻ വേണ്ടി തിരക്ക് കുറഞ്ഞ റോഡിൽ പ്രവേശിക്കുമ്പോൾ അമിത വേഗത്തിനും കാരണമാകുന്നുണ്ട്.
ജില്ലയിൽ ഓടുന്ന മിക്ക കെ.എസ്.ആ൪.ടി.സികൾക്കും വേഗപ്പൂട്ടില്ല. നേരത്തെ വേഗപ്പൂട്ട് സ്ഥാപിച്ച ബസുകളിൽ ഇത് കേടാക്കുകയും ചെയ്ത നിലയിലാണ്. വേഗത കൂട്ടാനായി മന$പൂ൪വം നശിപ്പിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.