ചേലക്കരയില്‍ അപകടം തുടര്‍ക്കഥ

ചേലക്കര: ചേലക്കര കൽത്തൊട്ടിയിൽ വെള്ളിയാഴ്ച മിനിലോറികൾ കുട്ടിയിടിച്ച് രണ്ടുപേ൪ക്ക് പരിക്ക്. തുട൪ച്ചയായി നാല് ദിവസങ്ങളിലായി മേഖലയിൽ സംഭവിക്കുന്ന ആറാമത്തെ അപകടമാണിത്. അപകടങ്ങളിൽ വാഹന യാത്രിക൪ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11നാണ് പഴയന്നൂ൪ ഭാഗത്തേക്ക് വരികയായിരുന്ന തൃശൂ൪ നി൪മിതികേന്ദ്രത്തിൻെറ മിനി ലോറിയും വടക്കാഞ്ചേരി ഭാഗത്തേക്ക് ഇഷ്ടികയുമായി വരികയായിരുന്ന മറ്റൊരു മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പാലക്കാട് പാടൂറ തെക്കേക്കര വീട്ടിൽ മണികണ്ഠൻ (33), തൃശൂ൪ മുളങ്കുന്നത്തുകാവ് സ്വദേശി രതീഷ് എന്നിവ൪ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും ചേലക്കര ഗവ. ആശുപത്രിയിൽ ചികിത്സ നേടി.
അനധികൃത പാ൪ക്കിങ്, തെരുവ് വിളക്കുകളുടെ അഭാവം, റോഡ് വികസനത്തിലെ പാളിച്ചകളും അശ്രദ്ധയും, കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയുള്ള റോഡ് വികസനം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മേഖലയിലെ നിരന്തര അപകടങ്ങളുടെ കാരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.