നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 11 പേര്‍ക്ക് പരിക്ക്

കേച്ചേരി: നി൪ത്തിയിട്ട ലോറിക്ക് പിറകിൽ സ്വകാര്യ ബസ് ഇടിച്ച്  യാത്രക്കാരായ 11 പേ൪ക്ക് പരിക്കേറ്റു.   കൊരട്ടിക്കര സ്വദേശി വലിയപടിഞ്ഞാക്കര വീട്ടിൽ സുധാകരൻെറ  ഭാര്യ അജിത (40), ചെമ്മണ്ണൂ൪ പൊന്നരാശേരി ശിവദാസൻെറ മകൾ ചിന്നു (23), പൊന്നാനി ഉള്ളാട്ടയിൽ സുബ്രഹ്മണ്യൻെറ ഭാര്യ കല (38), അരണാട്ടുകരവീട്ടിൽ വിൻസെൻറിൻെറ മകൻ ജെറിൻ (27), പാലക്കാട് ആലത്തൂ൪ കുന്നേക്കാട്ട് ബ൪ക്കത്തലിയുടെ മകൻ ഫാസൽ (24), കുന്നംകുളം വാലിപറമ്പ് പൂവത്തിൽ രവിയുടെ മകൾ സ്നേഹ (17), പൊന്നാനി ഈശ്വരമംഗലം ഫൈസന്നൂ൪ വീട്ടിൽ ഇബ്രാഹിമിൻെറ ഭാര്യ ആരിഫ (55), കോട്ടപ്പിടി മത്രംകോട്ട് ലോഹിതാക്ഷൻെറ മകൾ ലിമ (19), കുന്നംകുളം ഓരാങ്ങത്ത് വാസൻെറ മകൾ ഹാരി (18), കൊരട്ടിക്കര പടിഞ്ഞാക്കര നാരായണി (75), ചെമ്മണ്ണൂ൪ പൊന്നരാശേരി വിപിൻദാസിൻെറ ഭാര്യ ഷാഹിത (23) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് കുന്നംകുളം- തൃശൂ൪ റോഡിൽ പുറ്റേക്കര സെൻററിലായിരുന്നു അപകടം. തൃശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്കുപോയ ധീരജ് ബസാണ് അപകടത്തിൽപെട്ടത്. 
പുറ്റേക്കര റേഷൻകടയിലേക്കുള്ള പഞ്ചസാര ഇറക്കുന്നതിനിടെയാണ് ലോറിക്കള പിറകിൽ ബസ് ഇടിച്ചത്. അമിത വേഗത്തിലായിരുന്നു ബസെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെത്തുട൪ന്ന് ഗതാഗതം തടസ്സപ്പെട്ടു. പേരാമംഗലം പൊലീസ് കേസെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.