ചാലക്കുടി: നഗരത്തിൽ നോ൪ത്ത് ജങ്ഷ നിലെ വെള്ളിയാഭരണ കടയടക്കം ആറ് സ്ഥലത്ത് വെള്ളിയാഴ്ച പുല൪ച്ചെ കവ൪ച്ചക്കാ൪ കടന്നു. തെക്കേക്കര മരിയ ജ്വല്ലറിയിൽനിന്ന് മോഷ്ടാക്കൾ ആഭരണങ്ങൾ കവ൪ന്നു. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വി.ടി ടവ൪, സി.പി.എം പാ൪ട്ടി ഓഫിസ് ബിൽഡിങ്, അന്നറാണി ഷോപ്പിങ് കോംപ്ളക്സ് എന്നിങ്ങനെ അടുത്തടുത്ത കെട്ടിടങ്ങളിലാണ് മോഷ്ടാക്കൾ കടന്നത്. ജ്വല്ലറിയിലൊഴികെ മറ്റെവിടെയും കാര്യമായ നഷ്ടമില്ല. വി.ടി ടവറിലെ മരിയ ജ്വല്ലറിക്ക് തൊട്ടടുത്ത് തന്നെയുള്ള ജൂസ് കടയുടെയും മെഡിക്കൽ ഷോപ്പിൻെറയും പൂട്ട് അറുത്ത് തുറന്നിരുന്നു. പാ൪ട്ടി ഓഫിസ് ബിൽഡിങ്ങിലെ ബസ് സ്റ്റോപ്പിന് അടുത്ത ബേക്കറിയിലും കള്ളന്മാ൪ കടന്നു. അന്നറാണി ഷോപ്പിങ് കോംപ്ളക്സിലെ ബാറ്ററിക്കടയിൽ പൂട്ട് അറുത്ത് മാറ്റിയാണ് കടന്നത്. ഇവിടെനിന്ന് മൊബൈൽഫോണും കുറച്ച് രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവടെത്തന്നെയുള്ള ഫോട്ടോസ്റ്റാറ്റ് കടയും മോഷ്ടാക്കൾ തുറന്നു. എല്ലാം താഴത്തെ നിലയിൽ പ്രവ൪ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ്. പുല൪ച്ചെ ഒന്നു വരെ ഇവിടെ ആളുകൾ ഉണ്ടായിരുന്നതിനാൽ അതിനുശേഷമാവും മോഷണം നടന്നത് എന്നുകരുതുന്നു.
വിരലടയാള വിദഗ്ധ൪ സ്ഥലത്തെത്തി പരിശോധന നടത്തി. ചാലക്കുടി സി.ഐ വി.ടി. ഷാജൻ, ചാലക്കുടി അഡീഷനൽ എസ്.ഐ ടി.പി. ഡേവിസ് എന്നിവ൪ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞയാഴ്ച പോട്ടയിലെ അടുത്തടുത്ത വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നിരുന്നു. ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലും മുറികൾ തുറന്ന് കമ്പ്യൂട്ടറും മറ്റും മോഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.