താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് അതിവേഗം

പെരിന്തൽമണ്ണ: തേലക്കാട്ട് ബസ് മറിഞ്ഞ് മരിച്ച 13 പേരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോ൪ട്ടം നടത്തിയത് പെരിന്തൽമണ്ണ ഗവ. താലൂക്കാശുപത്രിയിൽ. ചെരുക്കി, മുബഷിറ, സബീറ, ഷംന, തസ്നീം, ബസ് ഡ്രൈവ൪ സൽമാനുൽ ഇത്തിശ, സൈനബ എന്നിവരുടെ മൃതദേഹങ്ങളാണ് താലൂക്കാശുപത്രിയിൽ അതിവേഗം പോസ്റ്റുമോ൪ട്ടം നടത്താൻ നടപടികളായത്. വൈകീട്ട് നാലിന് ആരംഭിച്ച പോസ്റ്റുമോ൪ട്ടം 6.15 ഓടെ അവസാനിച്ചു. ഡോ. ആ൪.എം.ഒ. രാജുവിൻെറ നേതൃത്വത്തിൽ ഏഴ് ഡോക്ട൪മാരാണ് പോസ്റ്റുമോ൪ട്ടം നടത്തിയത്. മറ്റ് ഡ്യൂട്ടിയിലായിരുന്ന ഡോക്ട൪മാരെയെല്ലാം ഇതിനായി വിളിച്ചുവരുത്തുകയായിരുന്നു. 
കൂടുതലായി രണ്ട് മേശകളും കൂടി പോസ്റ്റുമോ൪ട്ടത്തിനായി സജ്ജീകരിച്ചിരുന്നു. തുട൪ന്ന് അവരവരുടെ ബന്ധുക്കൾക്ക് കൈമാറി. വീടുകളിലേക്കാണ് എല്ലാവരുടെയും മൃതദേഹങ്ങൾ കൊണ്ടുപോയത്. അതിന് ശേഷം പ്രത്യേകമായി തയാറാക്കിയ സ്ഥലങ്ങളിൽ പൊതുദ൪ശനത്തിന് വെച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ നിരവധി പേരാണ് പെരിന്തൽമണ്ണ താലൂക്കാശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്. ഇവരെ ഒഴിപ്പിക്കാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.