തൊടുപുഴ: നഗരസഭയിൽ ആധുനിക പൊതുശ്മശാനം നി൪മാണം ഉടൻ ആരംഭിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം.
നഗരസഭകളിൽ ആധുനിക ഗ്യാസ്/ വൈദ്യുതി പൊതുശ്മശാന നി൪മാണത്തിന് വാസഗൃഹങ്ങളിൽ നിന്നുള്ള ദൂരപരിധി 50 മീറ്റ൪ എന്നത് 25 മീറ്ററാക്കി കുറച്ചുള്ള കേരള മുനിസിപ്പൽ ആക്ട് ഭേദഗതി ചെയ്യാൻ മന്ത്രിസഭയോഗം തീരുമാനിച്ചതിനെ ത്തുട൪ന്ന് ചേ൪ന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. രാഷ്ട്രീയ കക്ഷിഭേദമന്യേ സ൪വരും തീരുമാനത്തെ അനുകൂലിച്ചു.
മുണ്ടേക്കല്ലിൽ എം.വി.ഐ.പി വക സ്ഥലത്ത് ശ്മശാനനി൪മാണം ആരംഭിച്ചെങ്കിലും പ്രദേശവാസികൾ കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചതുമൂലം പാതിവഴിയിൽ മുടങ്ങിയിരുന്നു.
50 മീറ്റ൪ ദൂരപരിധി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ചില വ്യക്തികളും കോടതിയെ സമീപിക്കുകയായിരുന്നു. സ൪ക്കാ൪ ദൂരപരിധി നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതോടെ നഗരസഭക്ക് അനുകൂല വിധി ഉണ്ടായതിൻെറ സന്തോഷത്തിലാണ് കൗൺസില൪മാരും നഗരവാസികളും.
50 മീറ്റ൪ ദൂരപരിധിയായിരുന്നു ഇതുവരെ ഉണ്ടായിരുന്ന തടസ്സമെന്നും നഗരസഭക്ക് അനുകൂല തീരുമാനം ഉണ്ടായെന്നും ശ്മശാന നി൪മാണം ഉടൻ ആരംഭിക്കുമെന്നുമുള്ള അജണ്ട ചെയ൪മാൻ കൗൺസിലിൽ അവതരിപ്പിച്ചു. പിന്തുണച്ച് കൗൺസില൪മാ൪ സംസാരിച്ചു.
നഗരസഭയുടെ ഏറെ നാളത്തെ പ്രതീക്ഷയായ പൊതുശ്മശാനത്തിൻെറ നി൪മാണം ഉടൻ ആരംഭിക്കുമെന്ന് നഗരസഭ ചെയ൪മാൻ ടി.ജെ. ജോസഫ് പറഞ്ഞു.
ഇതിനുള്ള ഗ്യാസ് കണക്ഷൻ, വൈദ്യുതി, ജനറേറ്റ൪ എന്നിവക്ക് നടപടി വേഗം പൂ൪ത്തിയാക്കും.
ശ്മശാനവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികൾ പൂ൪ത്തിയായെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ജോസഫ് ജോൺ പറഞ്ഞു. നീണ്ടനാളത്തെ പഠനവും ആത്മാ൪ഥമായ പരിശ്രമവും ഇതിന് പിന്നിലുണ്ട്.
ഇനി ഏതെങ്കിലും വിധത്തിലുള്ള സ്റ്റേകൊണ്ട് നടപടി ഇല്ലാതാക്കാൻ കഴിയില്ല.
നഗരസഭയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടുദിവസങ്ങൾ അഭിമാന മുഹൂ൪ത്തങ്ങളാണ്. ജനങ്ങളുടെ പ്രതീക്ഷയായ മാരിയിൽ കലുങ്ക് പാലത്തിൻെറ നി൪മാണത്തിനും തുടക്കം കുറിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്മശാനനി൪മാണം ആരംഭിക്കണമെന്ന കാര്യത്തിൽ എതിരഭിപ്രായമില്ലെന്ന് പ്രതിപക്ഷാംഗം ആ൪. ഹരി ചൂണ്ടിക്കാട്ടി. എന്നാൽ, ഇപ്പോൾ പൊതുശ്മശാനത്തിൻെറ കാര്യത്തിൽ നിയമം ഭേദഗതി ചെയ്യാനുള്ള സ൪ക്കാ൪ തീരുമാനം മാത്രമാണ് വന്നിട്ടുള്ളത്. ഓ൪ഡിനൻസ് ആയിട്ടില്ല. അതിന് നടപടികളാണ് ആദ്യം കൈക്കൊള്ളേണ്ടത്.
ശ്മശാന നി൪മാണത്തിൻെറ കാര്യത്തിൽ പൂ൪ണ പിന്തുണ നൽകുന്നെന്ന് ബി.ജെ.പി അംഗം ടി.എസ്. രാജൻ പറഞ്ഞു.
ശ്മശാനത്തിൻെറ പ്രവ൪ത്തനം ഇന്ന് തുടങ്ങാൻ കഴിയുമെങ്കിൽ ഇന്നുതന്നെ ആരംഭിക്കണമെന്നായിരുന്നു മുസ്ലിം ലീഗ് അംഗം എ.എം. ഹാരിദിൻെറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.