പാമ്പാടുംപാറയില്‍ ഉപതെരഞ്ഞെടുപ്പായില്ല

നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറടക്കം അഞ്ച് അംഗങ്ങളെ അയോഗ്യരാക്കി രണ്ടുവ൪ഷം ആകാറായിട്ടും വാ൪ഡുകളിൽ ഉപതെരഞ്ഞെടുപ്പില്ല.
പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. യശോധരൻ, ടോമി ജോസഫ്, ലിസി മത്തായി,സിന്ധു സുരേഷ്,സെലിൻ ജോയി എന്നിവരെ 2011 നവംബ൪ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കിയത്. കേരളത്തിലെ ഇതര പഞ്ചായത്ത് വാ൪ഡുകളിൽ ഉപതെരഞ്ഞെടുപ്പ് യഥാസമയം നടക്കുന്നുണ്ട്. എന്നാൽ, പാമ്പാടുംപാറയിൽ മാത്രം തെരഞ്ഞെടുപ്പ് നടത്തുകയോ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തില്ല. കൂറുമാറ്റ നിരോധ നിയമപ്രകാരമാണ് അഞ്ച് അംഗങ്ങളെ അയോഗ്യരാക്കിയത്. 
ആറ് വ൪ഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുമുണ്ട്.
മുണ്ടിയെരുമ, തൂക്കുപാലം, പത്തിനിപ്പാറ, താന്നിമൂട്, മന്നാക്കുടി എന്നീ വാ൪ഡുകളിലാണ് കഴിഞ്ഞ രണ്ടുവ൪ഷമായി വാ൪ഡ് അംഗങ്ങൾ ഇല്ലാത്തത്. നിലവിൽ അഞ്ച് വാ൪ഡിൻെറ ചുമതല പ്രസിഡൻറിൻെറ ചുമലിലാണ്. ഇത് പ്രസിഡൻറിനും വാ൪ഡിലെ ജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പാ൪ട്ടി നി൪ദേശിച്ച ഔദ്യാഗിക സ്ഥാനാ൪ഥി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ശ്രീമന്ദിരം ശശികുമാറിനെ പ്രസിഡൻറാക്കാൻ പാ൪ട്ടി എടുത്ത തീരുമാനത്തെ എതി൪ത്ത് യശോധരൻ പ്രസിഡൻറാകുകയും ഇത് സംബന്ധിച്ചുണ്ടായ പരാതിയിൽ യശോധരൻ അയോഗ്യനാകുകയുമായിരുന്നു. 
വിപ്പ് ലംഘിച്ച യശോധരന് വോട്ട് ചെയ്തതിനാണ് മറ്റ് നാലംഗങ്ങളെ അയോഗ്യരാക്കിയത്. 16 അംഗ പഞ്ചായത്തിൽ കോൺഗ്രസ്-11, സി.പി.എം- മൂന്ന്, കേരള കോൺഗ്രസ്- ഒന്ന്, ബി.ജെ.പി- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.