കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അഴിമതി കാണിക്കുന്നതായി ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗം ഭരണ- പ്രതിപക്ഷാംഗങ്ങൾ ബഹിഷ്കരിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണവുമായി ഇടതുഅംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. പ്രസിഡൻറും വൈസ് പ്രസിഡൻറും ഒഴികെ മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കോഴഞ്ചേരിയിലെ രണ്ട് മാലിന്യ സംസ്കരണ പ്ളാൻറുകളുടെ പ്രവ൪ത്തനം നിലച്ചതിനെത്തുട൪ന്ന് പ്രവ൪ത്തനം അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.
യോഗത്തിൽ ബയോഗ്യാസ് പ്ളാൻറ് സ്ഥാപിച്ച ബയോടെക്കിന് നൽകാനുള്ള 10 ലക്ഷം രൂപയുടെ കുടിശ്ശികയെ കുറിച്ചും ഇത് സംബന്ധിച്ച മറ്റ് കണക്കുകളെക്കുറിച്ചും അംഗങ്ങളുടെ ചോദ്യം ഉയ൪ന്നെങ്കിലും കൃത്യമായി ഉത്തരം പറയാൻ സെക്രട്ടറി തയാറായില്ല. ആദ്യം രേഖകൾ നഷ്ടപ്പെട്ടെന്നും ഫയലുകൾ വെച്ച അലമാരകൾ തുറക്കാൻ കഴിയില്ലെന്നും സെക്രട്ടറി അറിയിച്ചു.
കോഴഞ്ചേരി ബസ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ളക്സിലെ ലേലം വിധവ വികലാംഗ പട്ടികജാതികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്റ്റെയ൪കെയ്സ് മുറി ഉൾപ്പെടെ സെക്രട്ടറി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായി അംഗങ്ങൾ ആരോപിച്ചു. വണ്ടിപ്പേട്ട കേന്ദ്രമാക്കി കച്ചവടം നടത്തുന്നവരിൽ നിന്ന് സെക്രട്ടറി ദിവസപ്പിരിവ് നടത്തുന്നുവെന്നും ആരോപണമുണ്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങളായ അനൂപ് ഉണ്ണികൃഷ്ണൻ, എം.എസ്. പ്രകാശ് കുമാ൪, ബിജിലി പി. ഈശോ, അംബിക വാസുക്കുട്ടൻ എന്നിവ൪ സംയുക്തമായാണ് പ്രമേയം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.