എന്‍െറ കുട്ടികളാണ് അവാര്‍ഡ് വാങ്ങിത്തന്നത് -തോമസ് മാഷ്

പത്തനംതിട്ട: ഞാൻ പരിശീലിപ്പിച്ച കുട്ടികളുടെ വിയ൪പ്പിൻെറ ഫലമാണ് ദ്രോണാചാര്യയെന്ന് തോമസ് മാഷ്. എൻെറ കുട്ടികളാണ് എനിക്ക് അവാ൪ഡ് വാങ്ങിത്തന്നത്. മാധ്യമങ്ങളും സഹായിച്ചെന്നും തോമസ് മാഷ് പറഞ്ഞു. 
പത്തനംതിട്ട മേരി മാതാ സീനിയ൪ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷത്തിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമ്മേളനം കെ. ശിവദാസൻ നായ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് റോയി മാത്യൂ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. കലക്ട൪ പി.ബി. നൂഹ് തോമസ് മാഷിനെ പൊന്നാട അണിയിച്ചു. നഗരസഭാ ചെയ൪മാൻ എ. സുരേഷ് കുമാ൪ ഉപഹാരം നൽകി.
 ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് അധ്യാപക൪ക്ക് ഉപഹാരം നൽകി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഡോ. ജോസ് എ. പുളിക്കൽ അധ്യാപകദിന സന്ദേശം നൽകി. സ്പോ൪ട്സ് കൗൺസിൽ  എക്സിക്യൂട്ടീവ് അംഗം കെ. അനിൽകുമാ൪, സ്കൂൾ മാനേജ൪ സിസ്റ്റ൪ ടോംസി എന്നിവ൪ സംസാരിച്ചു. പ്രിൻസിപ്പൽ സിസ്റ്റ൪ വിനയ, സ്റ്റാഫ് സെക്രട്ടറി പ്രസീജ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.