ഷാഡോസിന്‍െറ മിന്നല്‍ പരിശോധനയില്‍ ആറുബസുകള്‍ക്കെതിരെ നടപടി

കോട്ടയം: സ്വകാര്യബസ് ജീവനക്കാ൪ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ ക൪ശന നടപടി സ്വീകരിക്കുമെന്ന് റീജനൽ ട്രാൻസ്പോ൪ട്ട് ഓഫിസ൪ അറിയിച്ചു. ആ൪.ടി.ഒയുടെ കീഴിൽ ജില്ലയിൽ ഷാഡോസ് എന്ന പേരിൽ രൂപവത്കരിച്ച സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഹ്രസ്വദൂര യാത്രക്കാരെ കയറ്റാതിരുന്ന ആറ് ബസുകൾക്കെതിരെ റിപ്പോ൪ട്ട് തയാറാക്കി പെ൪മിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിച്ചു. 
അപകടമുണ്ടാക്കിയ ബസ് ഉടമക്കെതിരെ മുൻ എം.എൽ.എ തോമസ് ചാഴികാടൻ നൽകിയ വിവരമനുസരിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. വാഹനത്തിൻെറ പെ൪മിറ്റ് റദ്ദാക്കുകയും കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസിന്മേൽ നടപടി സ്വീകരിക്കുകയും ചെയ്യും. 
ജീവനക്കാ൪ യാത്രക്കാരോടും വിദ്യാ൪ഥികളോടും പരുഷമായി പെരുമാറുന്നതായും ഹ്രസ്വദൂര യാത്രക്കാരെ കയറ്റുന്നില്ലെന്നും സ്റ്റോപ്പുകളിൽ നി൪ത്തുന്നില്ലെന്നും പരാതിയുണ്ട്. 
വനിതകൾക്കും മുതി൪ന്ന പൗരന്മാ൪ക്കും വികലാംഗ൪ക്കുമായി നീക്കിവെച്ച സീറ്റുകൾ അവ൪ക്ക് ലഭ്യമാക്കാതിരിക്കുക, വാതിൽപാളികൾ ഘടിപ്പിക്കാതിരിക്കുക, വാതിലുകൾ തുറന്നുവെച്ച് സ൪വീസ് നടത്തുക, ജീവനക്കാ൪ യൂനിഫോമും നെയിംപ്ളേറ്റും ധരിക്കാതിരിക്കുക, അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുക, ഓഡിയോ സിസ്റ്റം, എയ൪ ഹോൺ എന്നിവ ഘടിപ്പിക്കുക, ട്രിപ്പ് എടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കും.
കോട്ടയം ജോയൻറ് ആ൪.ടി.ഒ പ്രകാശ് ബാബുവിൻെറ നേതൃത്വത്തിലുള്ള ഷാഡോ സ്ക്വാഡ് പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നിരീക്ഷണം നടത്തി നടപടി സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.