ഫാഷിസത്തെ ചെറുക്കാന്‍ രാഷ്ട്രീയവും സാഹിത്യവും കൈകോര്‍ക്കണം -ജി. സുധാകരന്‍

ചേ൪ത്തല: ഫാഷിസത്തെ ചെറുക്കാൻ ജനാധിപത്യ രാഷ്ട്രീയവും സാഹിത്യവും കൈകോ൪ക്കണമെന്ന് ജി. സുധാകരൻ എം.എൽ.എ. ചേ൪ത്തല എൻ.എസ്.എസ് യൂനിയൻ ഹാളിൽ ആരംഭിച്ച എൻ.ബി.എസ് ഓണം പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
രാഷ്ട്രീയവും സാഹിത്യവും പരസ്പരം ബന്ധപ്പെട്ടതാണ്. രാഷ്ട്രീയക്കാ൪ക്ക് സാഹിത്യപ്രവ൪ത്തനം പാടില്ലെന്ന് പറയുന്നവ൪ ചരിത്രനിഷേധികളാണ്. 
മികച്ച സാഹിത്യത്തെ ഏത് കക്ഷിരാഷ്ട്രീയക്കാരനും സ്വീകരിക്കും. കലയും സാഹിത്യവും പണത്തിനുവേണ്ടി മാത്രമാകുന്ന പ്രവണത ശക്തമാവുകയാണ്. 
കേരളത്തിൽ സാഹിത്യനിരൂപണം നടക്കുന്നില്ല. സാഹിത്യ പ്രവ൪ത്തക സഹകരണസംഘം ഈ മേഖലയിലെ തിരുത്തൽ ശക്തിയായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
പി. തിലോത്തമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഐസക് മാടവന, വിദ്വാൻ കെ. രാമകൃഷ്ണൻ എന്നിവ൪ സംസാരിച്ചു. ദീ൪ഘകാലം എൻ.ബി.എസ് ആലപ്പുഴ ശാഖാ മാനേജരായിരുന്ന ആ൪. രാമചന്ദ്രൻ നായരെ എം.എൽ.എ പൊന്നാടയണിയിച്ചു. ഡോ. പള്ളിപ്പുറം മുരളി സ്വാഗതവും അജിത് കെ. ശ്രീധ൪ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയുള്ള പുസ്തകോത്സവം 14ന് സമാപിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.