പീഡനം: പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും

കാസ൪കോട്: കജംപാടിയിലെ പട്ടികവ൪ഗ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻെറയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാ൪ച്ചിൽ ഉന്തും തള്ളും. 
മീത്തലെ ബസാറിൽനിന്നും ആരംഭിച്ച പ്രകടനം പഴയ പൊലീസ് സ്റ്റേഷനടുത്ത് പൊലീസ് തടഞ്ഞതോടെയാണ്  സംഘ൪ഷമുണ്ടായത്. ഷേണിയിലെ അനന്തകൃഷ്ണൻ വിവാഹം കഴിക്കാമെന്നും ജോലി നൽകാമെന്നും പ്രലോഭിപ്പിച്ച് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇപ്പോൾ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയ സന്ദ൪ഭത്തിലാണ് കഴിഞ്ഞമാസം 20ന് പെൺകുട്ടി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ശരിയായ രീതിയിൽ അന്വേഷണം നടത്തുകയോ ചെയ്യുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാ൪ച്ച്.
മാ൪ച്ച് മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എം. പുഷ്പ അധ്യക്ഷത വഹിച്ചു. എം. സുമതി, ഇ. പത്മാവതി, പി. രഘുദേവൻ മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു. സി.എ. സുബൈ൪ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.