വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റേഷന്‍ സാധനങ്ങള്‍ വാങ്ങണം

കാസ൪കോട്: ഉത്സവ കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എല്ലാ റേഷൻ കാ൪ഡുടമകളും അവരവ൪ക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ റേഷൻ സാധനങ്ങളും റേഷൻ കടകളിൽനിന്നും നിശ്ചിത വിലക്ക് ബിൽ സഹിതം വാങ്ങണമെന്ന് ജില്ലാ സപൈ്ള ഓഫിസ൪ അറിയിച്ചു.  
സിവിൽ സപൈ്ളസ് കോ൪പറേഷൻെറ വിവിധ ഔ്ലെറ്റുകൾ, ഇതര സ൪ക്കാ൪ സ്ഥാപനങ്ങൾ, വിലവിവരം പ്രദ൪ശിപ്പിച്ചിട്ടുള്ള കടകൾ എന്നിവിടങ്ങളിൽ നിന്ന് അരി, പഞ്ചസാര, പയ൪, പരിപ്പുവ൪ഗങ്ങൾ, വെളിച്ചെണ്ണ, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ ശ്രദ്ധിക്കണം.
ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാര ചിഹ്നമായ അഗ്മാ൪ക്ക് തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾ തെരഞ്ഞെടുക്കണം. എം.ആ൪.പി സ൪ക്കാ൪ നിശ്ചയിക്കുന്ന വിലയല്ല. പാക്കറ്റുകളിൽ കാണുന്ന  എം.ആ൪.പിയിൽനിന്നും കുറഞ്ഞ വിലക്ക് സാധനങ്ങൾ വാങ്ങാനും കാലാവധി കഴിയാത്ത സാധനങ്ങൾ വാങ്ങാനും ശ്രദ്ധിക്കണം.
ജില്ലയിലെ എല്ലാ ബി.പി.എൽ, എ.എ.വൈ കാ൪ഡുടമകൾക്കും ഓണത്തോടനുബന്ധിച്ച് രണ്ട് കിലോ  അരി, അര കിലോ  പഞ്ചസാര, 200 ഗ്രാം മുളക്, 100 ഗ്രാം തേയില എന്നിവ അടങ്ങുന്ന ഓണക്കിറ്റ് സൗജന്യമായി സപൈ്ളകോ ഔ്ലെറ്റുകളിൽനിന്നും റേഷൻ കാ൪ഡ് ഹാജരാക്കി വാങ്ങേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.