പൊന്മുടി -രാജാക്കാട് റോഡിലെ മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

അടിമാലി: പൊന്മുടി-രാജാക്കാട് റോഡരികിലെ അപകടാവസ്ഥയിലായ വൻ മരങ്ങൾ യാത്രക്കാ൪ക്ക് ഭീഷണിയാകുന്നു. രാജാക്കാട് ചേലച്ചുവട് തേക്കുംകൂപ്പ് ഭാഗത്താണ് തേക്ക് മരങ്ങൾ യാത്രക്കാ൪ക്ക് ഭീഷണിയായി നിൽക്കുന്നത്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവന് ഭീഷണി ഉയ൪ത്തി നിൽക്കുന്ന മരങ്ങൾ ഏത് സമയത്തും റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന നിലയിലാണ്. ബന്ധപ്പെട്ട വകുപ്പുകൾ നിസ്സംഗത പുല൪ത്തുകയാണ്.
സ്കൂൾ വാഹനങ്ങളും സ൪വീസ് ബസുകളുമടക്കം നിരവധി വാഹനങ്ങൾ ദിനം പ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. പൊന്മുടി അണക്കെട്ടും വൃഷ്ടിപ്രദേശങ്ങളും തേക്ക് പ്ളാൻേറഷനും കാണാനത്തെുന്ന വിനോദ സഞ്ചാരികളും ധാരാളം. അപകടാവസ്ഥയിലായ മരങ്ങളോട് ചേ൪ന്ന് വൈദ്യുതി ലൈൻ കടന്നുപോകുന്നത് അപകട സാധ്യത വ൪ധിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കാൻ തടസ്സം വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ്. മഴക്കാലത്ത് റോഡരികിലെ മണ്ണ് ഇടിയുന്നത് പതിവാണ്. കൊമ്പൊടിഞ്ഞാലിൽനിന്ന് പൊന്മുടി ഡാം ടോപ്പിലേക്ക് എത്തുന്ന ഒളിമ്പ്യൻ കെ.എം. ബീനമോൾ റോഡിലും നിരവധി മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. കോടികൾ ചെലവഴിച്ച ഈ റോഡിൻെറ പൊന്മുടി തേക്കുവംകൂപ്പിൽ നൂറ്റി മുപ്പത് മീറ്റ൪ ദൂരം പണി പൂ൪ത്തിയാകാതെ കിടക്കുന്നതും പൊതുമരാമത്ത്-വനം വകുപ്പുകളുടെ പിടിവാശി മൂലമാണ്. ദേശീയ പാതയിലെ നേര്യമംഗലം വനമേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് കാലവ൪ഷക്കെടുതിയോടനുബന്ധിച്ച് അടിമാലി സന്ദ൪ശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പ്രഖ്യാപിച്ചിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.