തിരുവനന്തപുരം: ഭവനരഹിത ദരിദ്രവിഭാഗങ്ങൾക്കുള്ള ഇന്ദിരാ ആവാസ് യോജനയിലെ കേന്ദ്രം നിശ്ചയിച്ച ന്യൂനപക്ഷ വിഹിതമായ 47 ശതമാനം 15 ശതമാനമാക്കി ചുരുക്കിയ സംസ്ഥാന സ൪ക്കാ൪ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ ഏകോപനസമിതിയുടെ നേതൃത്വത്തിൽ മുസ്ലിം മതസംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനംനൽകി. കാര്യങ്ങൾ സ൪ക്കാറിൻെറ ശ്രദ്ധയിൽപെട്ടിട്ടില്ളെന്നും പഠിച്ചശേഷം വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എം. മാഹീൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.