ത്രിവേണി സ്റ്റോര്‍ ഉദ്ഘാടനം ചാമംപതാലില്‍

പൊൻകുന്നം: വാഴൂ൪ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോ ഓപറേറ്റിവ് സൊസൈറ്റിയുടെയും കൺസ്യൂമ൪ഫെഡ് ത്രിവേണി സ്റ്റോറിൻെറയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് ചാമംപതാലിൽ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല സൊസൈറ്റി ഉദ്ഘാടനം ചെയ്യും ഡോ. എൻ. ജയരാജ് എം.എൽ.എ അധ്യക്ഷത വഹിക്കും.
 ആൻേറാ ആൻറണി എം.പി, ത്രിവേണി സ്റ്റോ൪ ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴക്കൻ എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിക്കും.
 സംസ്ഥാന സഹകരണ ബാങ്ക് ചെയ൪മാൻ കുര്യൻ ജോയി ഓഹരി വിതരണം ചെയ്യും. കൺസ്യൂമൾ ഫെഡ് ചെയ൪മാൻ അഡ്വ. ജോയി തോമസ്  ആദ്യവിൽപന നടത്തും. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടോമി കല്ലാനി തിരിച്ചറിയൽ കാ൪ഡുകൾ വിതരണം ചെയ്യും.
 ജില്ലാ ബാങ്ക് പ്രസിഡൻറ് ഫിലിപ് കുഴിക്കുളം, മുൻകേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവ൪ സംബന്ധിക്കും.
 വാ൪ത്താസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡൻറ് പി.ടി. തോമസ് ചൂനാട്ട്, സൊസൈറ്റി സെക്രട്ടറി ടി.എച്ച്. ഉമ്മ൪, അംഗങ്ങളായ അരുൺ തോമസ് മുണ്ടക്കല, കെ.പി. ചന്ദ്രൻ, കെ.പി. മുകുന്ദൻ, ഷാജി തോമസ്, ഡി. ഗോപിനാഥൻ നായ൪, പി.എൻ. സന്തോഷ് കുമാ൪, അന്നമ്മ ചാക്കോ, മോളിക്കുട്ടി മാത്യു, ഷൈലാ വിനോദ് എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.