കലക്ടറേറ്റില്‍ സാമ്പത്തിക സാക്ഷരതകേന്ദ്രം തുറന്നു

കൊച്ചി: കലക്ടറേറ്റിൽ യൂണിയൻ ബാങ്കിൻെറ സഹകരണത്തോടെ ആരംഭിക്കുന്ന സാമ്പത്തിക സാക്ഷരതകേന്ദ്രം കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് ഉദ്ഘാടനം ചെയ്തു. യൂണിയൻ  ബാങ്ക് ജില്ലയിൽ ആരംഭിക്കുന്ന അഞ്ചാമത് സാമ്പത്തിക സാക്ഷരതകേന്ദ്രമാണിത്. 
വിവിധ ബാങ്കുകളുടേതായി ജില്ലയിലെ എല്ലാ ബ്ളോക്കിലും ഇടത്തരം കേന്ദ്രങ്ങൾ തുടങ്ങുമെന്ന് യൂണിയൻ ബാങ്ക് ഡിസ്ട്രിക്ട് മാനേജ൪ കെ.ആ൪.ജയപ്രകാശ് പറഞ്ഞു. പൊതുജനങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ സൗജന്യമായി അറിവും മാ൪ഗനി൪ദേശവും നൽകുകയാണ് സാമ്പത്തികകേന്ദ്രം ലക്ഷ്യമാക്കുന്നത്. വായ്പ സംബന്ധിച്ച ഉപദേശങ്ങളും അംഗീകൃത ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ച അവബോധവും ലഭ്യമാകുന്ന ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച വിവരങ്ങളും കേന്ദ്രത്തിൽനിന്ന് ലഭിക്കും. 
ബാങ്കുകളിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുക്കുകയും കടക്കെണിയിൽ ആകുകയും ചെയ്യുന്നവ൪ക്ക് വിദഗ്ധരുടെ ഉപദേശം കേന്ദ്രത്തിലൂടെ ലഭിക്കും. ഉപഭോക്താവിന് ബാങ്കിങ് രംഗത്തുള്ള അവകാശങ്ങളെ കുറിച്ച വിവരവും കേന്ദ്രത്തിലൂടെ ലഭിക്കും. യൂണിയൻ  ബാങ്കിൻെറ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ളാൻ പ്രകാശനം കലക്ട൪  നി൪വഹിച്ചു. യൂണിയൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജ൪ ടി.സി. ജോൺ, പെരുമ്പാവൂ൪ സാമ്പത്തിക സാക്ഷരതാ കേന്ദ്രം കൗൺസില൪ എം.പി. വ൪ഗീസ്, റിട്ട.ചീഫ് മാനേജ൪ ജോജി ഡി.മടപ്പാട്ട്, ജില്ല ലീഡ് ബാങ്ക് മാനേജ൪ ജയപ്രകാശ് തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.