ആലപ്പുഴ: കേന്ദ്രസ൪ക്കാറിൻെറ പ്രസ് ഇൻഫ൪മേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുജനസമ്പ൪ക്ക പരിപാടിയായ ഭാരത് നി൪മാൺ ആറുമുതൽ എട്ടുവരെ തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ആറിന് രാവിലെ 10ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ്കുമാ൪ അധ്യക്ഷത വഹിക്കും. പി.ഐ.ബി അഡീഷനൽ ഡയറക്ട൪ ജനറൽ കെ.എം. രവീന്ദ്രൻ ആമുഖപ്രഭാഷണവും കലക്ട൪ എൻ. പത്മകുമാ൪ മുഖ്യപ്രഭാഷണവും നടത്തും. വൈദ്യുതി ബോ൪ഡ് അംഗം അഡ്വ. ബി. ബാബുപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ. രാജൻ, ജോൺ തോമസ്, ബ്ളോക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവ൪ പങ്കെടുക്കും.
രാവിലെ 11.30ന് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനിത ശാക്തീകരണവും -ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ എന്ന വിഷയത്തിൽ സെമിനാ൪ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് യു. പ്രതിഭാഹരി ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാമ്മ,
പഞ്ചായത്ത് അംഗങ്ങളായ ടി. രാജേന്ദ്രൻ, വി. റജി, പ്രോഗ്രാം കോ ഓഡിനേറ്റ൪ പി. വിജയകുമാ൪, കുടുംബശ്രീ ജില്ലാ അസിസ്റ്റൻറ് കോ ഓഡിനേറ്റ൪ എ. റിയാസ് മീനത്തേരിൽ തുടങ്ങിയവ൪ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ആനൂകൂല്യങ്ങൾ നേരിട്ട് പണമായി ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന പദ്ധതി, ഭൂമി ഏറ്റെടുക്കൽ നിയമം എന്ന സെമിനാ൪ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്യും. തൃക്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് താഹിറബീവി, എ. അനന്തകൃഷ്ണപിള്ള, അഡ്വ. കെ. ശ്രീകുമാ൪, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവ൪ പങ്കെടുക്കും. തുട൪ന്ന് തിരുവനന്തപുരം ദൂരദ൪ശൻ ബാലസഭ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.
ഏഴിന് രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. പഞ്ചായത്ത് അംഗങ്ങൾ, ഡി.എം.ഒ ഡോ. എം.ജെ. മറിയാമ്മ തുടങ്ങിയവ൪ പങ്കെടുക്കും. രണ്ടിന് പോഷകാഹാരവും ആരോഗ്യവും എന്ന സെമിനാ൪ നടക്കും. തുട൪ന്ന് അങ്കണവാടി പ്രവ൪ത്തക൪ക്കായി ക്വിസ് പ്രോഗ്രാം ഉണ്ടാകും. എട്ടിന് ഉച്ചക്ക് രണ്ടിന് സമാപനസമ്മേളനം കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എസ്. വിനോദ്കുമാ൪ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.