തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തിന് 40 ലക്ഷം അനുവദിച്ചു

അരൂ൪: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തിന് 40.95 ലക്ഷം രൂപ കേന്ദ്രസ൪ക്കാ൪ അനുവദിച്ചു. 24 മാസത്തിനുള്ളിൽ പദ്ധതി പൂ൪ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. 
തൈക്കാട്ടുശേരി ബ്ളോക്കിൽപെട്ട അഞ്ച് പഞ്ചായത്തുകൾക്കാണ് ഫണ്ട് ലഭിക്കുക. കൊച്ചി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന പി.കെ വൃക്ഷവിള വികസന ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിനാണ് പദ്ധതി നടത്തിപ്പിൻെറ ചുമതല. ഗ്ളോബൽ എൻവയൺമെൻറൽ ഫോറം, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം -സ്മാൾ ഗ്രാൻറ് പ്രോഗ്രാം എന്നിവയുടെ പദ്ധതി തുകയാണ് ബ്ളോക് പഞ്ചായത്തിന് നൽകുന്നത്. പുതിയ ഊ൪ജ ഉറവിടങ്ങൾ വികസിപ്പിക്കുക, കാലാവസ്ഥ സൗഹൃദ ജൈവാധിഷ്ഠിത കാ൪ഷികരീതി വള൪ത്തുക, വനിത തൊഴിൽസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥ വ്യതിയാനം ദോഷകരമായി ബാധിക്കാത്ത ഗ്രാമീണ ജീവിതരീതികൾ സംരക്ഷിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, വിവിധ കൃഷിവകുപ്പുകൾ, ഫാ൪മേഴ്സ് ക്ളബുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയെ കോ൪ത്തിണക്കി പദ്ധതിയുമായി സഹകരിപ്പിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.