ദേശീയപാതയില്‍ കുഴിയടപ്പ് തുടര്‍ക്കഥ

അരൂ൪: ദേശീയപാതയിലെ കുഴികൾ മൂന്നാമതും അടച്ചു. ഇത്തവണ മുഴുവൻ സന്നാഹങ്ങളോടെയാണ് കരാറുകാരൻ കുഴികൾ അടക്കാൻ എത്തിയത്. അരൂ൪ മുതൽ ചേ൪ത്തല വരെ ദേശീയപാതയിലെ നൂറുകണക്കിന് കുഴികളാണ് വീണ്ടും അടക്കുന്നത്. രണ്ടാഴ്ചമുമ്പ് രണ്ടാംതവണ കുഴികൾ അടക്കാൻ കരാറുകാ൪ എത്തിയിരുന്നു. റോള൪ സംവിധാനങ്ങൾ ഇല്ലാതെ പഞ്ചറൊട്ടിക്കലായിരുന്നു പരിപാടി. എന്നാൽ, കുഴികൾ വീണ്ടും വലുതാകാൻ തുടങ്ങിയതോടെ കുറെക്കൂടി കാര്യക്ഷമതയോടെ കുഴികൾ അടക്കാനുള്ള നീക്കമാണ് ഒടുവിൽ നടന്നത്. ജങ്ഷനുകളിലെ സിഗ്നൽ ലൈറ്റുകൾക്കരികിൽ വാഹനങ്ങൾ ബ്രേക് ചെയ്യുന്ന ഭാഗത്താണ് റോഡ് കൂടുതൽ തക൪ന്നത്. ഇവിടെ കനത്തിൽ മിശ്രിതം ഇട്ട് റോഡിൻെറ പുന൪നി൪മാണം നടത്തിയിട്ടുണ്ട്. എന്നാൽ, റോഡിൻെറ ഗുണനിലവാരത്തിൻെറ പ്രയോജനം പൂ൪ണമായും ലഭിക്കാൻ റീടാറിങ് നടത്താൻ അധികൃത൪ തയാറാകണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.