വിവാദവിവാഹം രാജ്യസഭയില്‍ ഉയര്‍ത്തി അച്യുതന്‍

 ന്യൂദൽഹി: കോഴിക്കോട്ടെ വിവാദ വിവാഹത്തിലെ വരനെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സ൪ക്കാ൪ ഇടപെടണമെന്ന് സി.പി.ഐ നേതാവ് എം.പി. അച്യുതൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
17കാരിയെ വിവാഹം ചെയ്ത് ദിവസങ്ങൾക്കു ശേഷം മൊഴിചൊല്ലിയ വരനെ പിടികൂടാനാണ് അച്യുതൻ കേന്ദ്ര സ൪ക്കാറിൻെറ ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ ഒരു ജില്ലയിൽ നാലായിരത്തിൽ പരം ശൈശവ വിവാഹം നടന്ന റിപ്പോ൪ട്ടുണ്ടെന്നും അച്യുതൻ സഭയെ അറിയിച്ചു.
ശൂന്യവേളയിലാണ് അച്യുതൻ സഭയിൽ വിഷയം ഉന്നയിച്ചത്. ഒരുകാലത്ത് കേരളത്തിൽ പതിവായിരുന്ന അറബിക്കല്യാണം പിന്നീട് ഇല്ലാതായെങ്കിലും കോഴിക്കോട്ട് ആവ൪ത്തിച്ചു. അനാഥശാലയിൽ പഠിക്കുകയായിരുന്ന പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത യു.എ.ഇ പൗരനെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.  കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാറിൻെറ അടിസ്ഥാനത്തിൽ പ്രതിയെ വിട്ടുകിട്ടാനുള്ള നടപടി കേന്ദ്ര സ൪ക്കാ൪ കൈക്കൊള്ളണമെന്ന് അച്യുതൻ ആവശ്യപ്പെട്ടു. ശൈശവ വിവാഹം കേരളത്തിൽ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് സാമൂഹിക ക്ഷേമ വകുപ്പിൻെറ കണക്കുകൾ കാണിക്കുന്നതെന്നും അച്യുതൻ തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.