അരൂ൪: ജപ്പാൻ കുടിവെള്ള സംഭരണ ടാങ്ക് നിറഞ്ഞുകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ലക്ഷംവീട് കോളനിയിലെ നിരവധി വീടുകൾ വെള്ളത്തിലായി. ഞായറാഴ്ച പുല൪ച്ചെ വീട്ടുമുറ്റത്ത് വെള്ളം കയറുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് കോളനിവാസികൾ ടാങ്ക് നിറഞ്ഞ കാര്യം അറിഞ്ഞത്. ഉടൻ ചേ൪ത്തലയിലെ ജപ്പാൻ കുടിവെള്ള ഓഫിസിൽ വിളിച്ച് വിവരം അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃത൪ പമ്പിങ് നി൪ത്തിയത്.
ടാങ്കിൻെറ പരിസരമാകെ കാടുകയറി കിടക്കുകയാണ്. ടാങ്കും കോമ്പൗണ്ടും സംരക്ഷിക്കുന്നതിന് വാച്ചുമാനെപ്പോലും അധികൃത൪ നിയമിച്ചിട്ടില്ല. രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമായി ടാങ്ക് പരിസരം മാറിയിട്ടുണ്ട്. ഓവ൪ഫ്ളോ പൈപ്പിൻെറ വാൽവ് സാമൂഹിക വിരുദ്ധ൪ അഴിച്ചുവിട്ടതാകാം വെള്ളം സമീപത്ത് നിറയാൻ കാരണമെന്ന് പറയപ്പെടുന്നു.
അരൂ൪ എരിയകുളത്തിൻെറ കുറേഭാഗം നികത്തിയാണ് ജപ്പാൻ കുടിവെള്ള ടാങ്ക് നി൪മിച്ചത്. ബാക്കിഭാഗം ശുചീകരിക്കപ്പെടാതെ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. ഈ മാലിന്യത്തിലേക്കാണ് കുടിവെള്ളം നിറഞ്ഞത്. ഇവിടെനിന്ന് പുഴുക്കളും മാലിന്യവും അടങ്ങിയ വെള്ളമാണ് വീട്ടുമുറ്റങ്ങളിലേക്ക് ഒഴുകിയത്തെിയത്. പലതവണ ഇത് ആവ൪ത്തിച്ചിട്ടുണ്ടെന്ന് കോളനിവാസികൾ പറയുന്നു. പരാതി പറയാൻ പോലും ടാങ്കിൻെറ കോമ്പൗണ്ടിൽ അധികൃത൪ ഇല്ലാത്തതാണ് ഏറെ ദുരിതമാകുന്നതെന്നും നാട്ടുകാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.